കാണ്‍പുര്‍: സാമുദായിക സംഘര്‍ഷമുണ്ടായ ഫതേഹ്പുരില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ബി.ജെ.പിയുടെ തീപ്പൊരി നേതാവ് വിനയ് കത്യാറെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകരസംക്രാന്തിയുടെ ഭാഗമായി നടന്ന ശോഭായാത്രക്കിടെയാണ് ഉത്തര്‍പ്രദേശിലെ ഫതേഹ്പുരില്‍ സംഘര്‍ഷമുണ്ടായത്.
ഫതേഹ്പുരിലേക്ക് പ്രവേശിക്കാനായി കാണ്‍പുരിലത്തെിയ കത്യാറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അദ്ദേഹത്തെ ലഖ്നോവിലേക്ക് തിരിച്ചയക്കുമെന്ന് പൊലീസ് അറിയിച്ചു. കത്യാറെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹം തങ്ങിയിരുന്ന റെസ്റ്റ് ഹൗസിലേക്ക് ജാഥയായി എത്തി. പൊലീസിനെതിരെ അവര്‍ മുദ്രാവാക്യം വിളിച്ചു. വസ്തുതാന്വേഷണത്തിനാണ് താന്‍ ഫതേഹ്പുരിലേക്ക് പോകാനൊരുങ്ങിയതെന്നും പൊലീസ് നടപടി അപലപനീയമാണെന്നും കത്യാര്‍ പറഞ്ഞു.കഴിഞ്ഞ 38 വര്‍ഷമായി ശോഭായാത്ര കടന്നുപോകുന്ന പാതക്കു പകരം മറ്റു സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തുകൂടി കടന്നുപോകാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.