ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ക്രമക്കേടുകള്‍ക്കെതിരെ നടപടിയില്ല

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടും നടപടി എടുത്തിരുന്നില്ളെന്ന് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച 27 പേജുള്ള റിപ്പോര്‍ട്ടിലാണ് അസോസിയേഷനെതിരെ ഉയര്‍ന്ന ആരോപണം ശരിവെക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ നടത്തിയത്.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ ആഭ്യന്തര ഓഡിറ്റില്‍ സാമ്പത്തികക്രമക്കേടുകള്‍ കണ്ടത്തെിയതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. അസോസിയേഷന്‍ നിര്‍മാണപ്രവൃത്തികള്‍ക്കും മറ്റു പ്രവൃത്തികള്‍ക്കും ചുമതലപ്പെടുത്തിയത് സംബന്ധിച്ച മിനുട്സുകളൊന്നും കാണാനില്ല. ഇത്തരം രേഖകളുടെ അഭാവം സുതാര്യതയുടെ അട്ടിമറിയാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് തുടര്‍ന്നു. നേരത്തേനടന്ന മാച്ചുകള്‍ക്കായി നടത്തിയ പ്രവൃത്തികള്‍ക്ക് നല്‍കിയ കരാറുകളുടെ മിനുട്സും അസോസിയേഷനില്‍ ലഭ്യമല്ല. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് മാച്ചിനായി നടത്തിയ പ്രവൃത്തിയില്‍ 11 ക്രമക്കേടുകള്‍ കണ്ടത്തെിയിട്ടുണ്ട്.

അസോസിയേഷന്‍െറ ഫിനാന്‍സ്, അക്കൗണ്ട് വിഭാഗങ്ങള്‍ ബജറ്റ്, വാര്‍ഷിക കണക്ക്, ധനകാര്യവിഷയങ്ങളില്‍ ഉപദേശം നല്‍കല്‍ എന്നിവയില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഇതിലെ കണക്കുകളില്‍ കുറവുണ്ടെന്നും ക്രമക്കേടുണ്ടെന്നുമാണ് ആഭ്യന്തര ഓഡിറ്റില്‍ കണ്ടത്തെിയിട്ടുള്ളത്. എന്നാല്‍, ഈ ക്രമക്കേടുകളുടെ പേരില്‍ അക്കൗണ്ട് വിഭാഗവും അസോസിയേഷന്‍ നേതൃത്വവും ഒരു നടപടിയും കൈക്കൊണ്ടില്ല. ഇത് ആശങ്കയുയര്‍ത്തുന്നതാണെന്നും റിപ്പോര്‍ട്ട് ബോധിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.