സല്‍വീന്ദര്‍ സിങ്ങിൻെറ വീട്ടില്‍ എൻ.ഐ.എ റെയ്ഡ്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ മുന്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിൻെറ വീട്ടില്‍ എൻ.ഐ.എ റെയ്ഡ്. സല്‍വീന്ദറിൻെറ സുഹൃത്ത് രാജേഷ് വർമ്മയുടെയും പാചകക്കാരൻ മദൻ ഗോപാലിൻെറയും വീട്ടിലടക്കം പഞ്ചാബിലെ ആറിടങ്ങളിലാണ് റെയ്ഡ്. ഗുരുദാസ് പൂരിലെ നാല് സ്ഥലത്തും അമൃത് സറിലെ രണ്ടിടത്തുമാണ് റെയ്ഡ്.  സല്‍വീന്ദറിനെ പെരുമാറ്റ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് നാളെ  വിധേയനാക്കുമെന്നാണറിയുന്നത്. മനഃശാസ്ത്രജ്ഞ സംഘമാണ് സൽവീന്ദറിനെ പെരുമാറ്റ പരിശോധനക്ക് വിധേയനാക്കുക. സൽവീന്ദറിനെ കഴിഞ്ഞ ദിവസം നുണപരിശോധനക്ക് വിധേ‍യനാക്കിയിരുന്നു. കേസന്വേഷണത്തിന് സഹായകമാവുന്ന തരത്തിൽ എൻ.ഐ.ഐ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചോയെന്ന കാര്യം വ്യക്തമല്ല.

എസ്.പി സഞ്ചരിച്ചിരുന്ന നീല ബീക്കണ്‍ ഘടിപ്പിച്ച എസ്.യു.വി യിലാണ് ഭീകരര്‍ വ്യാമസേനാ താവളത്തിലെത്തിയത്. എസ്പിയുടെ മൂന്നു മൊബൈല്‍ ഫോണുകളില്‍ രണ്ടെണ്ണം തീവ്രവാദികള്‍ കൈക്കലാക്കിയിരുന്നു. രക്ഷപ്പെട്ടശേഷം മൂന്നാമത്തെ മെബൈലില്‍നിന്നാണ് എസ്.പി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചത്. പതിവായി പോകാറുള്ള ആരാധനാലയത്തില്‍ പോകുന്നതിനാലും രാത്രിയായതിനാലും റിവോള്‍വര്‍ എടുക്കുകയോ സുരക്ഷാഗാര്‍ഡിനെ കൂടെകൂട്ടുകയോ ചെയ്തില്ല എന്നാണ് സല്‍വീന്ദര്‍ മൊഴിനല്‍കിയിരുന്നത്.

പത്താന്‍കോട്ടെ ആരാധനാലയത്തിലെ സ്ഥിരം സന്ദര്‍ശകനാണ് താനെന്ന വാദം ആരാധനാലയ അധികൃതര്‍ നിഷേധിച്ചിരുന്നു. 13 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എസ്.പി രണ്ടര മണിക്കൂറിലേറെയെടുത്തു എന്ന കണ്ടെത്തലും സംശയത്തിനിടയാക്കുകയായിരുന്നു. കൂടാതെ, രാജേഷ് വര്‍മയും മദന്‍ഗോപാലും ഇവരെ തട്ടികൊണ്ട് പോയ ദിവസം രാവിലെയും ഇതേ ആരാധനാലയം സന്ദര്‍ശിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.