മനോഹർ പരീകറിന് ഇസഡ് കാറ്റഗറി സുരക്ഷക്ക് നിർദേശം

പനജി: പ്രതിരോധമന്ത്രി മനോഹർ പരീകറോട് ഇസഡ് കാറ്റഗറി സുരക്ഷ  സ്വീകരിക്കാൻ ഗോവ പൊലീസ് ആവശ്യപ്പെട്ടു. പരീകറിനും നരേന്ദ്ര മോദിക്കും ഐ.എസിൽനിന്ന് ഭീഷണിക്കത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിെൻറ വീടിന് സുരക്ഷ ശക്തിപ്പെടുത്താൻ പൊലീസ് നിർദേശിച്ചത്.
ഗോവ മുൻ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീകർ കേന്ദ്രമന്ത്രിയായതിനുശേഷം സുരക്ഷാ സംവിധാനങ്ങളില്ലാതെ ഗോവയിലെ കടൽതീരങ്ങൾ സന്ദർശിച്ചിരുന്നു. ഗോവയിലെ സെക്രട്ടേറിയറ്റിലാണ് ഐ.എസിേൻറതെന്ന് കരുതുന്ന കേന്ദ്രമന്ത്രിമാരെ അപായപ്പെടുത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ചത്.
ഗോവയിലെ ഭീകരവിരുദ്ധ വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലായി പരമ്പരാഗത വയർലസ് ചിഹ്നങ്ങൾ മാറ്റിയതായി പൊലീസ് പറഞ്ഞു. 1961നുശേഷം ഇതാദ്യമായാണ് പൊലീസ് വി.ഐ.പികൾക്കുവേണ്ടി വയർലസ് ചിഹ്നങ്ങൾ മാറ്റുന്നത്. ഫെബ്രുവരി ഒന്നുമുതൽ പ്രയോഗത്തിൽവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.