അസഹിഷ്​ണുതക്കും അക്രമത്തിനുമെതിരെ ജാഗ്രത വേണം – രാഷ്​ട്രപതി

ന്യൂഡൽഹി: അസഹിഷ്ണുത വിഷയം ഉന്നയിച്ച് രാഷ്ട്രപതിയുടെ റിപബ്ലിക് ദിനസന്ദേശം. അസഹിഷ്ണുതക്കും  അക്രമത്തിനുമെതിരെ  ജാഗ്രത വേണമെന്ന് 67 ാം റിപ്പബ്ലിക് ദിന തലേന്ന് രാജ്യത്തെ അഭിസംബേധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി പറഞ്ഞു. നവീന കണ്ടെത്തലുകളിലും ശാസ്ത്ര സാേങ്കതിക രംഗങ്ങളിലും ഉയർന്നു വരുന്ന ശക്തിയായ ഇന്ത്യയിൽ അക്രമത്തിന് സ്ഥാനമില്ല. വെടിയുണ്ടകൾക്കു കീഴിലിരുന്ന് സമാധാനത്തെക്കുറിച്ച് സംസാരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:

  • എല്ലാവർക്കും റിപബ്ലിക് ദിനാശംസകൾ നേരുന്നു
  • രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീര സൈനികർക്ക് ആദരം അർപ്പിക്കുകയും സൈനിക,അർധ സൈനിക, ആഭ്യന്തര സുരക്ഷാ സേനകൾക്ക് പ്രത്യേകം അഭിവാദ്യം അർപ്പിക്കുകയും െചയ്യുന്നു
  • വെല്ലുവിളികൾ നിറഞ്ഞ വർഷമാണ് കടന്നു പോയത്
  • കലുഷിതമായ േലാക സമ്പദ് വ്യവസ്ഥയിൽ ഒരു രാജ്യത്തിനുമാത്രം വികസനത്തിൽ ഒറ്റത്തുരുത്താവാൻ കഴിയില്ല.
  • രൂപയുടെ നില പരുങ്ങലിലായിരുന്നു, നിർമാണ മേഖല ഇനിയും തിരിച്ചെത്തിയിട്ടില്ല, രാജ്യത്തിെൻ പല ഭാഗങ്ങളെയും വരൾച്ച ബാധിച്ചു
  • വെല്ലുവിളികെളക്കുറിച്ച് നമുക്ക് അറിവുണ്ട് അതുകൊണ്ടുതന്നെ അവെയ മറികടക്കാൻ കഴിയും
  • തിരിച്ചടികളുണ്ടെങ്കിലും മൊത്തത്തിൽ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്
  • ആനുകൂല്യങ്ങൾ ചോരുന്നത് തടയാനും 96 കോടി ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നേരിട്ട് എത്തിക്കാൻ ആധാർ സംവിധാനത്തിലൂടെ കഴിഞ്ഞു.
  • ജൻധൻ യോജനയിലൂടെ 19 കോടി ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ കഴിഞ്ഞു
  • നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോക നിലവാരമാകേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച 200 സ്ഥാപനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെട്ടത് നല്ല തുടക്കമാണ്.
  •  ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ 2015 ആണ് കാലാവസ്ഥാ വ്യതിയാനത്തിെൻറ യഥാർഥ അർഥം മനസിലാക്കിത്തന്ന വർഷം.
  • ജനാധിപത്യ സ്ഥാപനങ്ങൾ എല്ലാ പൗരന്മാർക്കും നീതിയും സമത്വവും ഉറപ്പാക്കണം
  • അസഹിഷ്ണുതയുടെയും അക്രമത്തിെൻറ ശക്തികൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്.
  • നിയമങ്ങൾ പാസാക്കപ്പെടുന്നത് ആവശ്യമായ ചർച്ചകൾക്കു ശേഷമാണെന്ന് നിയമനിർമാതക്കൾ ഉറപ്പുവരുത്തണം
  • തീരുമാനങ്ങൾ എടുക്കാൻ വൈകുന്നത് വികസനത്തിനെ തടസപ്പെടുത്തും
  • ഭീകരതയുടെ വിപത്ത് കിരാതമായ രൂപം കൈവരിച്ചു കഴിഞ്ഞു
  • ഭ്രാന്തമായ ലക്ഷ്യങ്ങളാണ് ഭീകരതക്ക് പ്രോത്സാഹനം നൽകുന്നത്. വെറുപ്പാണ് അതിനെ മുന്നോട്ടു നയിക്കുന്നത്  ചിലരുടെ കൈയിലെ കളിപ്പാവകളാവുന്ന ആൾക്കാരിലൂടെയാണ ഇത് പ്രാവർത്തികമാവുന്നത്.
  • നിരപരാധികളെ കൊന്നുടുക്കുന്നതാണ് അവരുടെ നിക്ഷേപം
  • നല്ല തീവ്രവാദവും ചീത്ത തീവ്രവാദവുമില്ല എല്ലാ ഭീകരതയും ശുദ്ധ തിന്മയാകുന്നു.
  • അയൽരാജ്യങ്ങളുമായുള്ള രാഷ്ട്രീയവും അതിർത്തി സംബന്ധിച്ചതുമായ സങ്കീർണ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം
  • നീച വാസനകളുടെ അടിസ്ഥാനത്തിലല്ല, മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാവണം മനുഷ്യനെ വിലയിരുത്തേണ്ടത്.
  • ഒാരോരുത്തർക്കും ഇന്ത്യയിൽ ആരോഗ്യകരവും സേന്താഷകരവും ഫലപ്രദവുമായ ജീവിതം നയിക്കാനുള്ള അവകാശമുണ്ട്. മലിനീകരണം അപകടകരമായ നിലയിൽ ഉയർന്ന നഗരങ്ങളിൽ ജനങ്ങളുടെ ഇൗ അവകാശങ്ങൾ ഹനിക്കപ്പെടുകയാണ്.
  • ഒരു തലമുറയുടെ മാറ്റം യാഥാർഥ്യമായിക്കഴിഞ്ഞു.  പ്രധാനസ്ഥാനങ്ങളിലേക്ക് എത്താൻ യുവാക്കളും യുവതികളും പ്രാപ്തരായിക്കഴിഞ്ഞു.

'Move ahead, the roll of drums announce your triumphal march;
With feet of glory, you shall cut out your own path;
Delay not, delay not, a new age dawns'
എന്ന ടാഗോറിെൻറ  വരികൾ ഉദ്ധരിച്ച് മുന്നോട്ടു കുതിക്കാൻ ആവശ്യപ്പെട്ടാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.