ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് മന്ത്രിതല സംഘം തയാറാക്കിയ കരട് നടപടിപത്രത്തിലെ ചില വ്യവസ്ഥകളോട് സുപ്രീംകോടതി കൊളീജിയം പ്രകടിപ്പിച്ച എതിര്‍പ്പിന് മൂന്നാഴ്ചക്കകം വിശദീകരണം നല്‍കും. ചില വ്യവസ്ഥകളില്‍ ഭേദഗതി നിര്‍ദേശിച്ച് മേയ് 30നാണ് കൊളീജിയം പുതുക്കിയ നടപടിപത്രം തിരിച്ചയച്ചത്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ഏതെങ്കിലും നിയമന നിര്‍ദേശം നിരസിക്കാന്‍ സര്‍ക്കാറിന് അവകാശം നല്‍കുന്നതാണ് ഒരു വകുപ്പ്. നിലവില്‍ കൊളീജിയം നിര്‍ദേശിക്കുന്ന പേരുകള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതിന് വിരുദ്ധമാണ് പുതിയ നിര്‍ദേശം. ഒരിക്കല്‍ തള്ളിയ പേര് കൊളീജിയം വീണ്ടും അവതരിപ്പിച്ചാലും പുന$പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ബാധ്യതയില്ളെന്നും പുതുക്കിയ നടപടിപത്രത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള ചില വ്യവസ്ഥകളോടാണ് കൊളീജിയം എതിര്‍പ്പറിയിച്ചിരിക്കുന്നത്.
കൊളീജിയത്തിന്‍െറ എതിര്‍പ്പിനോട് പ്രതികരണമറിയിക്കാന്‍ കേന്ദ്രം മൂന്നാഴ്ചയെടുക്കാനാണ് സാധ്യത. കൊളീജിയം നടത്തിയ നിരീക്ഷണങ്ങളുടെ പകര്‍പ്പ് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയുടെ പ്രതികരണമറിയാന്‍ നല്‍കിയിട്ടുണ്ട്. കരട് നടപടിപത്രം തയാറാക്കുന്നതില്‍ അറ്റോണി ജനറല്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് കരട് നടപടിപത്രം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.