മുംബൈ ആക്രമണം: സുഖവാസ കേന്ദ്രത്തിലായിരുന്നെന്ന ആരോപണം നിഷേധിച്ച്​ മുൻ ആഭ്യന്തര സെക്രട്ടറി

ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണ വേളയിൽ താനും സംഘവും പാകിസ്താനിലെ മറേ സുഖവാസ കേന്ദ്രത്തിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നെന്ന ആരോപണം നിഷേധിച്ച് അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി മധുകാൻ ഗുപ്ത. തങ്ങൾ അവധിക്കാലം ആഘോഷിക്കുകയായിരുന്നില്ലെന്നും പാക് ആതിഥേയർ മറേയിലാണ് താമസം ഒരുക്കിയിരുന്നതെന്നും ഗുപ്ത പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങൾ റിപ്പോർട് ചെയ്തത്. മുംബൈ ആക്രമണം നടക്കുേമ്പാൾ പാകിസ്താനിലുണ്ടായിരുന്ന ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരെ മൊബൈൽ സിഗ്നലുകൾ ലഭ്യമല്ലാത്ത സ്ഥലത്തേക്ക് മാറ്റുക പാകിസ്താെൻറ ഗൂഡലക്ഷ്യത്തിെൻറ ഭാഗമായിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകളിലുണ്ടായിരുന്നു. ഇവർ താമസിച്ചിരുന്ന സ്ഥലത്ത് ടിവി സിഗ്നൽ പോലും ലഭ്യമായിരുന്നില്ല.

അതേസമയം ഗുപ്ത ഇക്കാര്യം നിഷേധിച്ചു. ഇന്ത്യയിൽനിന്ന് ഫോൺ വന്നശേഷം ടിവി ഒാൺ ചെയ്ത താൻ മുംബൈ ആക്രമണത്തെ കുറിച്ച് അറിഞ്ഞെന്നും ഉടൻ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെെട്ടന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇസ്ലാമാബാദിന് അടുത്ത സുഖവാസ കേന്ദ്രമായ മറേയിൽ രണ്ട് ദിവസം താമസിച്ചതായും തങ്ങളെ അവിടെ താമസിപ്പിക്കുന്നതിന് പാകിസ്താന് പ്രേത്യകം അജണ്ടയുണ്ടായിരുന്നെതായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞെന്നുമായിരുന്നു റിപ്പോർട്.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.