ഹൈദരാബാദ്: ഇന്ത്യയുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് മൂന്ന് വനിതാ സൈനിക പൈലറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. വ്യോമയാന മന്ത്രി മനോഹർ പരീക്കറാണ് കമീഷൻ ചെയ്തത്. ഹൈദരാബാദിലെ എയർ ഫോഴ്സ് അക്കാദമിയിൽ നിന്നാണ് ഫ്ളൈറ്റ് കേഡറ്റുകളായ ഭാവന കാന്ത്, അവനി ചതുർവേദി, മോഹന സിങ് എന്നിവരുടെ ആദ്യ വനിതാബാച്ച് പുറത്തിറങ്ങിയത്. എയർ ഫോഴ്സ് അക്കാദമിയിലെ മാസങ്ങൾ നീണ്ട കഠിന പരിശീലനങ്ങള്‍ക്ക് ശേഷമാണ് മൂന്ന് വനിതകള്‍ തങ്ങളുടെയും ഒപ്പം രാജ്യത്തിന്‍റെയും സ്വപ്‌നചിറകിലേറി പറക്കാന്‍ സജ്ജരായത്.
വിമാനം പറത്തുന്ന വനിതകൾ ഏറെയുണ്ടെങ്കിലും യുദ്ധവിമാനം പറത്തുന്ന വനിതാ കേഡറ്റുകളുടെ കമീഷനിങ് രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമായാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീകളെ യുദ്ധരംഗത്തേക്ക് അയക്കാൻ നേരത്തേ വ്യോമസേന അംഗീകാരം നൽകിയിരുന്നില്ല. എന്നാൽ പിന്നീട് യുദ്ധമുന്നണിയിലേക്ക് വനിതകളെ കൊണ്ടുവരാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം മുൻകയ്യെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.