ഒമ്പത് ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ കേസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമീഷണര്‍ എസ്.കെ. മിത്തല്‍ അടക്കം ഒമ്പത് മുതിര്‍ന്ന നികുതി ഉദ്യോഗസ്ഥര്‍ക്കും മറ്റു മൂന്നു വ്യക്തികള്‍ക്കുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഖമ്മം എന്നിവിടങ്ങളിലെ 17 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് സി.ബി.ഐ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.അഡീഷനല്‍ കമീഷണര്‍ (ബാംഗ്ളൂര്‍) ടി.എന്‍. പ്രകാശ്, വിജയലക്ഷ്മി (ചെന്നൈ), എസ്. പാണ്ഡ്യന്‍, ലക്ഷമി ബരപ്രസാദ്, രാജേന്ദ്രകുമാര്‍ (മുംബൈ), വിക്രം ഗൗര്‍ (ഗസിയാബാദ്) എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ട സി.ബി.ഐ ഉദ്യോഗസ്ഥര്‍. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റായ സഞ്ജയ് ബന്ധാരി, മക്കളായ ശ്രേയനാഷ്, ദിവ്യാംഗ് എന്നിവരില്‍നിന്നും ഉപഹാരങ്ങള്‍ സ്വീകരിച്ച ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ സഹായങ്ങള്‍ നല്‍കിയെന്നാണ് കേസ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.