ഇന്‍ഫോസിസ് ജീവനക്കാരിയുടെ മരണം: ചെന്നൈ സിറ്റി പൊലീസ് അന്വേഷിക്കും

ചെന്നൈ: നൂങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ചെന്നൈ സിറ്റി പൊലീസിന് കൈമാറി. പൊലീസ് അസിസ്റ്റന്‍്റ് കമീഷണര്‍ കെ.പി.എസ് ദേവ് രാജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.
നൂങ്കമ്പാക്കം റെയില്‍ വേ സ്റ്റേഷന്‍ തങ്ങളുടെ നിയമാധികാര പരിധിയില്‍ പെടില്ളെന്നും കേസ് അന്വേഷണത്തിന് റെയില്‍വേ പൊലീസിന് സഹായം നല്‍കാമെന്നുമുള്ള ചെന്നൈ പൊലീസ് കമീഷണര്‍ ടി.കെ രാജേന്ദ്രന്‍്റെ പ്രസ്താവന വിവാദമായിരുന്നു. സംഭവത്തില്‍ മദ്രാസ് ഹൈകോടതി സ്വമേധയാ കേസെടുക്കുകയും കേസിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് നൂങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതിയെ യുവാവ് വെട്ടികൊലപ്പെടുത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.