സൈനിക റിക്രൂട്മെന്‍റിനെത്തിയ ഉദ്യോഗാര്‍ഥികളെ അടിവസ്ത്രം ധരിപ്പിച്ച് പരീക്ഷയെഴുതിച്ചു

പറ്റ്ന: സൈനിക റിക്രൂട്മെന്‍റിനത്തെിയ ഉദ്യോഗാര്‍ഥികളെ അടിവസ്ത്രം മാത്രം ഉടുപ്പിച്ച് പരീക്ഷയെഴുതിച്ചു. ബീഹാറിലെ മുസഫര്‍ പൂരിലാണ് ഉദ്യോഗാര്‍ഥികളെ അപമാനിച്ചത്. സൈന്യത്തിലേക്ക് ക്ലാർക് തസ്തികയിലെ പരീക്ഷയില്‍  പങ്കെടുക്കാൻ  ഞായറാഴ്ച്ചയാണ് 1100 വിദ്യാര്‍ഥികൾ മുസഫര്‍ പൂരിലത്തെിയത്. ഇവരെ വെയിലത്ത് ഇരുത്തിയായിരുന്നു പരീക്ഷ. ഉദ്യോഗാര്‍ഥികൾ പരീക്ഷ എഴുതാൻ നന്നേ ബുദ്ധിമുട്ടി.

അതേസമയം ആര്‍മി റിക്രൂട്ട്മെന്‍റ് ഡയറക്ടര്‍ ഇതിനെ ന്യായീകരിച്ച് രംഗത്തെിയിട്ടുണ്ട്. കോപ്പിയടി തടയാനായാണ് തങ്ങൾ ഇത്തരമൊരു കർശന രീതി നടപ്പാക്കിയതെന്നാണ് വാദം. സംഭവത്തിൽ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ തവണ നടന്ന പരീക്ഷയിൽ കോപ്പിയടി നടന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കോപ്പിയടിയിൽ കുപ്രസിദ്ധമായ ബിഹാറിൽ കഴിഞ്ഞ വർഷം പത്താം ക്ലാസ് പരീക്ഷ നടക്കുന്ന സ്കൂൾ  കെട്ടിടത്തിൽ രക്ഷിതാക്കൾ വലിഞ്ഞു കയറി ഉത്തരങ്ങൾ പറഞ്ഞു കൊടുക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.