ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് കനയ്യയുടെ നാവരിയുമെന്ന് പ്രഖ്യാപിച്ച നേതാവിനെ യുവമോർച്ച പുറത്താക്കി. ഉത്തർപ്രദേശിലെ ബിദുവാൻ ജില്ലാ പ്രസിഡന്‍റ് കുൽദീപ് വർഷിനിയെയാണ് യുവമോർച്ച പുറത്താക്കിയത്. കനയ്യയുടെ നാവ് അറുക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കുൽദീപ് വർഷിനി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ജാമ്യത്തിലിറങ്ങിയത് മുതല്‍ പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുകയാണ് കനയ്യ. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അഫ്‌സല്‍ഗുരുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന കനയ്യയുടെ നാക്ക് പിഴുതെടുക്കുന്നവന് താന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്നായിരുന്നു കുൽദീപ് വർഷിനിയുടെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.