ന്യൂഡല്‍ഹി: താല്‍ക്കാലിക തൊഴില്‍ വിസയുടെ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ ഇന്ത്യ അമേരിക്കക്കെതിരെ ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കി. അമേരിക്കയിലത്തെുന്ന ഇന്ത്യന്‍ തൊഴിലാളികളോട് വിവേചനപരമായി പെരുമാറുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. കമ്പ്യൂട്ടര്‍ സാങ്കേതിക മേഖലയിലടക്കം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മോശം പെരുമാറ്റമാണ് നേരിടേണ്ടിവരുന്നത്.
അമേരിക്കന്‍ വിസാ നടപടികള്‍ നിയമാനുസൃതമാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യ നല്‍കിയ പരാതി നേരിടുന്നതില്‍ ആശങ്കയില്ളെന്നും യു.എന്‍. വക്താവ് ആന്‍ഡ്രു ബേറ്റ്സ് പ്രതികരിച്ചു. ലോക വ്യാപാര സംഘടനക്ക് ഇന്ത്യ നല്‍കിയ പരാതി അസ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.