സഖ്യം പരസ്യമായി സമ്മതിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് ഇപ്പോഴും മടി

ന്യൂഡല്‍ഹി: ബംഗാളില്‍  കോണ്‍ഗ്രസ്-സി.പി.എം സഖ്യം പരസ്യമായി സമ്മതിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് ഇപ്പോഴും മടി! കോണ്‍ഗ്രസുമായി സഖ്യമില്ളെന്നും കേവലം സീറ്റുധാരണ മാത്രമാണുള്ളതെന്നുമാണ് നേതൃത്വം വിശദീകരിക്കുന്നത്. സംയുക്ത പ്രചാരണമോ, വേദി പങ്കിടലോ ഉണ്ടാകില്ളെന്ന് ബംഗാള്‍ ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബോസ് പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിന് നേരെ തൃണമൂലിന്‍െറ ഭാഗത്തുനിന്ന് അക്രമം ഉണ്ടായാല്‍ ഒന്നിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.  കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ ഇടതുമുന്നണിക്ക് ഇക്കുറി സ്ഥാനാര്‍ഥികള്‍ ഉണ്ടാവില്ല. ഇടതുമുന്നണി മത്സരിക്കുന്ന ഇടങ്ങളില്‍ കോണ്‍ഗ്രസിനും സ്ഥാനാര്‍ഥികളുണ്ടാവില്ല. തങ്ങള്‍ക്ക് സ്ഥാനാര്‍ഥികളില്ലാത്ത ഇടങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി ഇടതുമുന്നണിയും ഇടതുമുന്നണിക്ക് വേണ്ടി കോണ്‍ഗ്രസും വോട്ടു ചെയ്യും. വോട്ടു പിടിക്കും. ഇത് സഖ്യമല്ളെങ്കില്‍ പിന്നെയെന്താണെന്ന ചോദ്യത്തിന് തൃണമൂലിന്‍െറ ജനാധിപത്യ വിരുദ്ധ ഫാഷിസ്റ്റ് സര്‍ക്കാറിനെ പുറത്താക്കാനുള്ള തന്ത്രമാണെന്നാണ് ബിമന്‍ ബസു നല്‍കിയ മറുപടി. 
കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ളെന്ന വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ രേഖ മറികടന്നാണ് ബംഗാള്‍ ഘടകം കോണ്‍ഗ്രസ് കൂട്ടുകെട്ടിന് കേന്ദ്ര കമ്മിറ്റിയുടെ മൗനസമ്മതം നേടിയത്. അതില്‍ എതിര്‍പ്പുള്ള കേരളഘടകവും കാരാട്ട് പക്ഷവും ബംഗാളില്‍ നടക്കുന്നത് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ അണിയറയില്‍ സഖ്യമായി നീങ്ങുമ്പോഴും സഖ്യമില്ളെന്ന്  പൊതുവേദിയില്‍ പറയാന്‍ ബംഗാള്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതരാണ്. 
അതേസമയം, ഇടതുമുന്നണിയുമായുള്ള സഖ്യം കോണ്‍ഗ്രസ് തുറന്നു സമ്മതിക്കുന്നുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.