ജല ചോർച്ച: ഗുജറാത്തിൽ ആണവനിലയം അടച്ചു

അഹ്മദാബാദ്: ഗുജറാത്തിലെ കക്രാപർ ആണവ നിലയം അടച്ചു. ശക്തമായ ജലചോർച്ചയെ തുടർന്നാണ് നിലയത്തിലെ ഒരു യൂണിറ്റ് അടച്ചത്. രാവിലെയാണ് ലീക്ക് ഉണ്ടായത്. എന്നാൽ ആർക്കും ആണവ വികിരണം ഏറ്റിട്ടില്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

ജീവനക്കാരെ വീട്ടിലേക്ക് പറഞ്ഞ‍യച്ചു. വികിരണങ്ങൾ പുറത്തുപോയിട്ടില്ലെന്ന് ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും വ്യക്തമാക്കി. എന്നാലും ഇവിടെ സുരക്ഷാ പരിശോധനകൾ തുടരുകയാണ്.

തെക്കൻ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്ലാൻറിൽ 220 മെഗാവാട്ടിൻെറ രണ്ട് ആണവ യൂനിറ്റുകളാണുള്ളത്. ആദ്യത്തേത് 1992 സെപ്റ്റംബറിലും രണ്ടാമത്തേത് 1995 ജനുവരിയിലുമാണ് കമീഷൻ ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.