വാഷിങ്ടണ്‍ : ഉസാമാ ബിന്‍ലാദിനെ അനുസ്മരിച്ച് പരിപാടി നടത്തിയാലും അതിന്‍െറ പേരില്‍ ഒരു വിദ്യാര്‍ഥിക്കെതിരെയും അച്ചടക്ക നടപടി കൈക്കൊള്ളില്ളെന്ന് അമേരിക്കയിലെ പ്രശസ്തമായ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി പ്രസിഡൻറ് ക്രിസ്റ്റഫര്‍ എല്‍ ഇസ്ഗ്രൂബര്‍. നാം സഹിഷ്ണുതയോടെ നിലകൊള്ളേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യം ഇന്ത്യയിലെയും അമേരിക്കയിലെയും ജനാധിപത്യത്തിന്‍െറ മുഖമുദ്രയാണെന്ന് യു.എസ് അംബാസഡര്‍ റിച്ചാര്‍ഡ് വെര്‍മ പറഞ്ഞതിന്‍െറ മറുപടിയായി ജെ.എന്‍.യു കാമ്പസില്‍ അഫ്സല്‍ഗുരു അനുസ്മരണ പരിപാടി നടത്തിയതു പോലെ ബിന്‍ലാദന്‍െറ രക്തസാക്ഷിത്വദിനം അമേരിക്കന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ നടത്തിയാലും ഈ പറയുന്ന സഹിഷ്ണുത അനുവദിക്കുമോയെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി വെങ്കയ്യ നായിഡു അംബാസഡറിന്‍െറ പേരു പരാമര്‍ശിക്കാതെ പറഞ്ഞിരുന്നു. ഇതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ഇസ്ഗ്രൂബര്‍. ‘പ്രകോപനപരമായ പ്രതികരണമാണെങ്കില്‍ പോലും സഹിഷ്ണുതാപരമായി സമീപിക്കുക എന്നതാണ് ഒരു യൂണിവേഴ്സിറ്റിയടെ അടിസ്ഥാന ഗുണം. ബിന്‍ ലാദിനെ ആദരിക്കുന്ന ചടങ്ങാണെങ്കില്‍ പോലും ഞങ്ങള്‍ അനുമതി നല്‍കും. അതിന്‍െറ പേരില്‍ അച്ചടക്ക നടപടിയെടുക്കില്ല. പകരം ആശയ സംവാദത്തിലുടെ അതിനെ നേരിടും. പ്രകടിപ്പിക്കപ്പെട്ടത് യൂണിവേഴ്സിറ്റിയുടെ നയമല്ളെന്ന് പറയും. അതു വഴി സത്യം പുറത്തു വരും. അതാണ് ഞങ്ങള്‍, അതായത് പ്രിന്‍സറ്റണ്‍ വിശ്വസിക്കുന്നത്’. -അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ എട്ടു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് പ്രിന്‍സറ്റണ്‍ യൂണിവേഴ്സിറ്റി. സാമ്പത്തിക വിദഗ്ധനായ അംഗുസ് ഡീറ്റണും ഫിസിക്സില്‍ അഗ്രഗണ്യനായ ആര്‍തര്‍ മക്ഡൊണാള്‍ഡും ഉള്‍പ്പെടെയുള്ള 40 നൊബേല്‍ ജേതാക്കള്‍ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടിയവരാണ്. പ്രിന്‍സറ്റണിലെ പൂര്‍വ വിദ്യാര്‍ഥികളോട് സംവദിക്കുവാനും ഇന്ത്യന്‍ സ്ഥാപനങ്ങളുമായി സഹകരിച്ചു ഭാവിയില്‍ ഗവേഷണ മേഖലയിലെ സാധ്യതകളെ കുറിച്ച് പഠിക്കാനുമാണ് അദ്ദേഹം ഇന്ത്യയിലത്തെിയത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.