പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണം; എട്ട് കര്‍ഷകര്‍ കീടനാശിനി കഴിച്ചു

രാജ്കോട്ട്: പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ കര്‍ഷകര്‍ നടത്തിയ പ്രകടനത്തിനിടെ എട്ട് പേര്‍ കീടനാശിനി കഴിച്ചു. വിഷം കഴിച്ചവരില്‍ ഒരാള്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. രാജ്കോട്ടില്‍ സര്‍ക്കാര്‍ ഓഫിസിനു മുന്നില്‍ വ്യാഴായ്ചയായിരുന്നു പശു ഭക്തരുടെ പ്രകടനം.

രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പശുവിനെ കശാപ്പുചെയ്യുന്നതിനെ തങ്ങള്‍ ഭയക്കുന്നു, ഞങ്ങള്‍ക്ക് ദൈവത്തെപ്പോലെ പരിശുദ്ധമാണ് പശുവെന്നും ,പശുവിനെ രാജ്യത്തിന്‍െറ അമ്മയായി പ്രഖ്യാപിക്കണമെന്നും സമരത്തില്‍ പങ്കെടുത്ത ദാവല്‍ പാണ്ഡ്യ പറഞ്ഞു.

പ്രകടനത്തിനിടെ കര്‍ഷകര്‍ വിഷം കഴിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കിട്ടിയിട്ടും പൊലീസിന്‍െറ സാന്നിദ്ധ്യത്തില്‍ ഇവര്‍ എങ്ങനെ വിഷം കഴിച്ചു എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്തവരില്‍ രാജ്കോട്ട് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച ഇരുപത്തിയേഴോളം പേരെ പൊലീസ് അറസ്റ്റു ചെയ്തു. രാജ്യത്തെ മറ്റു ചില സംസ്ഥാനങ്ങളില്‍ ഉള്ളതു പോലെ പശുവിനെ കശാപ്പു ചെയ്യുന്നതും ബീഫ് കഴിക്കുന്നതിനും ഗുജറാത്തില്‍ നിരോധനമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.