ഭൗമ മണിക്കൂര്‍ ദിനാചരണം ഇന്ന്

തിരുവനന്തപുരം: കാലാവസ്ഥവ്യതിയാനത്തെ പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ചുപ്രവര്‍ത്തിക്കുന്ന വേളയില്‍ കേരളത്തിലും ഭൂമിയുടെ രക്ഷക്കായി ഭൗമ മണിക്കൂര്‍ ആചരിക്കും. ആചരണത്തിന്‍റെ ഭാഗമായി വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, പ്രധാന ചരിത്രസ്മാരകങ്ങള്‍ തുടങ്ങി രാഷ്ട്രപതിഭവന്‍ വരെ ഒരു മണിക്കൂര്‍ ലൈറ്റുകള്‍ ഓഫാക്കും.

ഭൂമിയുടെ രക്ഷക്കായി എല്ലാവരും ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെയുള്ള ഒരുമണിക്കൂര്‍ വൈദ്യുതോപകരണങ്ങളെല്ലാം ഓഫ് ചെയ്ത് ബഹുജന കൂട്ടായ്മയില്‍  സഹകരണവും സാന്നിധ്യവും ഉറപ്പാക്കണമെന്ന് ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭ്യര്‍ഥിച്ചു. ആവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങള്‍ ഓഫാക്കുക, സൗരോര്‍ജത്തിലേക്ക് മാറുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്‍റെ സന്ദേശം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.