ഡല്‍ഹിയില്‍ നാലു മാസത്തിനിടെ ലൈസന്‍സ് പോയത് ഒരു ലക്ഷം ഡ്രൈവര്‍മാര്‍ക്ക്


ന്യൂഡല്‍ഹി:  അലസമായി വാഹനം ഓടിച്ചതിന് ഡല്‍ഹിയില്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ടത് ഒരു ലക്ഷം പേര്‍ക്ക്. ഡിസംബര്‍ 15 മുതല്‍ മാര്‍ച്ച് ഒന്ന് വരെയുള്ള കാലയളവിലാണ് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടത്തെിയ ഒരു ലക്ഷം ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഡല്‍ഹി പൊലീസ് റദ്ദാക്കിയത്. 1988ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമാണ് പിഴ ചുമത്തിയത്.

അലസമായ വാഹമോടിക്കുന്നവരെ പിടികൂടാനും പരിശോധന കര്‍ശനമാക്കാനും സുപ്രീം കോടതി പ്രത്യേക ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ട്രാഫിക് ലംഘനങ്ങളില്‍ 30 ശതമാനം കുറവുണ്ടായതായി മോട്ടോര്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു. ട്രാഫിക് സിഗ്നല്‍ ലംഘിച്ചതിന് 42,854 പേരുടെ ലൈസന്‍സാണ് റദ്ദാക്കിയത്. അമിത വേഗതയുടെ പേരില്‍ 32,000 പേര്‍ക്കും ലൈസന്‍സ് പോയി. മദ്യപിച്ച് വാഹനമോടിച്ചതിന്‍െറ പേരില്‍ 25,998 പേരുടെ ലൈസന്‍സും റദ്ദാക്കി.

 2015 നവംബറില്‍  ശരാശരി 8000 മുതല്‍ 9000 വരെ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കലും ഫെബ്രുവരി ആയപ്പോഴേക്കും ഇത്തരം കേസുകള്‍ ശരാശരി 6000 ആയി കുറഞ്ഞു. റദ്ദാക്കിയ ലൈസന്‍സുകളില്‍ 40 ശതമാനവും അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഹരിയാന, ബീഹാര്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ഇവരുടെ ലൈസന്‍സ് മൂന്ന് മാസം വരെ പിടിച്ചു വെക്കാന്‍ അതാത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.