മുകുന്ദ് പത്മനാഭന്‍ ‘ദ ഹിന്ദു’ എഡിറ്റര്‍

ചെന്നൈ: പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ ‘ദ ഹിന്ദു’വിന്‍െറ പത്രാധിപസമിതി തലപ്പത്ത് വീണ്ടും മാറ്റം. ബിസിനസ് ലൈന്‍ എഡിറ്ററായ മുകുന്ദ് പത്മനാഭനെ ‘ദ ഹിന്ദു’വിന്‍െറ പുതിയ എഡിറ്ററായി തെരഞ്ഞെടുത്തു. പത്രത്തിന്‍െറ ഉടമസ്ഥരായ കസ്തൂരി ആന്‍ഡ് സണ്‍സിന്‍െറ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് പുതിയ എഡിറ്ററെ തെരഞ്ഞെടുത്തത്. ബിസിനസ് ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ രാഘവന്‍ ശ്രീനിവാസനാണ് ബിസിനസ് ലൈനിന്‍െറ പുതിയ എഡിറ്റര്‍. 15 വര്‍ഷം മുമ്പ് ‘ദ ഹിന്ദു’വില്‍ ചേര്‍ന്ന മുകുന്ദ്  മുമ്പ് പ്രമുഖ പത്രങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. 
മാലിനി പാര്‍ഥസാരഥി ജനുവരിയില്‍ എഡിറ്റര്‍ സ്ഥാനം രാജിവെച്ചശേഷം സുരേഷ് നമ്പത്തിനായിരുന്നു ഇടക്കാല ചുമതല. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.