ഗൂഗ്ള്‍ പറയുന്നു; ജെ.എന്‍.യു എന്നാല്‍ രാജ്യദ്രോഹപരം, ദേശവിരുദ്ധം


ന്യൂഡല്‍ഹി: രാജ്യദ്രോഹം എന്നര്‍ഥം വരുന്ന ‘സെഡിഷന്‍’, ദേശവിരുദ്ധം എന്നര്‍ഥം വരുന്ന ‘ആന്‍റി നാഷനല്‍’ എന്നീ ഇംഗ്ളീഷ് പദങ്ങള്‍ ഗൂഗ്ള്‍ മാപ്പില്‍ പരതിയാല്‍ എന്തുകിട്ടും..? സ്ക്രീനില്‍ തെളിയുക ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ചിത്രവും വിവരങ്ങളുമാണ്. വെള്ളിയാഴ്ച രാവിലെ മുതലാണ് ഗൂഗ്ള്‍ മാപ്പില്‍ വിചിത്രമായ ഫലം തെളിയാന്‍ തുടങ്ങിയത്. ഇതേതുടര്‍ന്ന് ജെ.എന്‍.യു വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധവുമായി രംഗത്തത്തെി.
 ഇക്കാര്യം ഗൂഗ്ളിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദ്യാര്‍ഥി നേതാവ് റാഷിദ് ഷോറ പറഞ്ഞു. ഇങ്ങനെ സംഭവിച്ചതിന്‍െറ കാരണം അജ്ഞാതമാണെന്നും തെറ്റ് എത്രയുംപെട്ടെന്ന് തിരുത്തണമെന്നും സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷനല്‍ സ്റ്റഡീസ് ഡീന്‍ അനുരാധ ചിനോയ് പറഞ്ഞു.
കനയ്യ കുമാറുമായി ബന്ധപ്പെട്ട ജെ.എന്‍.യു വാര്‍ത്തകളില്‍ ഈ രണ്ടു പദങ്ങള്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടതോടെ സെര്‍ച് എന്‍ജിന്‍ സ്വമേധയാ ഈ വാക്കുകളെ കീ വേഡുകളായി കണക്കാക്കുയായിരുന്നുവെന്നാണ് സൂചന. നേരത്തെ നീഗ്രോകളുടെ വീട് എന്നര്‍ഥം വരുന്ന ‘നിഗര്‍ ഹൗസ്’ എന്ന് പരതിയാല്‍ ഗൂഗ്ള്‍ മാപ്പില്‍ വൈറ്റ് ഹൗസിന്‍െറ ഫോട്ടായും വിവരങ്ങളുമാണ് തെളിഞ്ഞിരുന്നത്. അതുപോലെ ‘ടോപ് 10 ക്രിമിനല്‍സ്’ എന്ന് ഗൂഗ്ളില്‍ സെര്‍ച് ചെയ്താല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ചിത്രവും തെളിഞ്ഞിരുന്നു. പിന്നീട് ഇവ തിരുത്തി.
കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളായ ‘അല്‍ഗോരിത’വുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.