‘കുല്‍ യാദവ് ഭൂഷണിനെ കാത്തിരിക്കുന്നത് സരബ്ജിത് സിങ്ങിന്‍െറ ഗതി’

ന്യൂഡല്‍ഹി: ചാരനെന്നാരോപിച്ച് ബലൂചിസ്താനില്‍ അറസ്റ്റിലായ ഇന്ത്യക്കാരനായ കുല്‍ യാദവ് ഭൂഷണിനെ മറ്റൊരു സരബ്ജിത് സിങ് ആക്കാനാണ് പാകിസ്താന്‍ ശ്രമമെന്ന് സരബ്ജിത് സിങ്ങിന്‍െറ സഹോദരി ദല്‍ബീര്‍ കൗര്‍. ‘അബദ്ധത്തിനോ ആകസ്മികമായോ പാകിസ്താനില്‍ എത്തുന്ന നിരപരാധികളായ ഇന്ത്യക്കാരെ  ‘റോ’ ഏജന്‍െറന്നുപറഞ്ഞ് അറസ്റ്റ് ചെയ്യുകയാണ്. ഇതിലപ്പുറവും പാകിസ്താനില്‍നിന്ന് പ്രതീക്ഷിക്കാം’; പാകിസ്താന്‍ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍തടവുകാരുടെ പ്രശ്നമുന്നയിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കണ്ടശേഷം സംസാരിക്കുകയായിരുന്നു അവര്‍.
കറാച്ചിയിലും ബലൂചിസ്താനിലും ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് കഴിഞ്ഞദിവസം കുല്‍ യാദവ് ഭൂഷണിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും പാകിസ്താന്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇത് നിഷേധിച്ച ഇന്ത്യ, അദ്ദേഹം മുന്‍ നേവി ഉദ്യോഗസ്ഥനാണെന്നും ‘റോ’ ഏജന്‍റല്ളെന്നും വ്യക്തമാക്കിയിരുന്നു.
പാകിസ്താനില്‍ പിടിയിലായ സരബ്ജിത് സിങ്ങിനെ ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് 1991ല്‍ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. ജയിലില്‍ കഴിയവെ, 2013 മേയ് രണ്ടിന് സഹതടവുകാരുടെ മര്‍ദനമേറ്റ് അദ്ദേഹം മരിച്ചു. പഞ്ചാബിലെ തന്‍െറ അതിര്‍ത്തിഗ്രാമത്തില്‍നിന്ന് അബദ്ധത്തില്‍ പാകിസ്താനിലത്തെിയതായിരുന്നു സരബ്ജിത് സിങ്.
തടവുകാരുടെ നിരപരാധിത്വം തെളിയിക്കുന്ന തെളിവുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയിട്ടും അത് പാകിസ്താന്‍ തള്ളിക്കളയുകയാണെന്നെ് ദല്‍ബീര്‍ കൗര്‍ പറഞ്ഞു. കുല്‍ യാദവ് ഭൂഷണിനെ ഇന്ത്യയിലത്തെിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നാവികസേനയില്‍നിന്ന് വിരമിച്ചശേഷം വ്യവസായത്തിലേക്ക് തിരിഞ്ഞ കുല്‍ യാദവ് ഭൂഷണ്‍ നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മുംബൈയിലെ അദ്ദേഹത്തിന്‍െറ ബന്ധുക്കള്‍ അറിയിച്ചു. എട്ടുവര്‍ഷം മുമ്പ് മുംബൈയില്‍ അസി. പൊലീസ് കമീഷണര്‍ സ്ഥാനത്തുനിന്ന് വിരമിച്ച സുധീര്‍ യാദവിന്‍െറ മകനാണ് കുല്‍ യാദവ് ഭൂഷണ്‍.  
കുല്‍ യാദവ് ഭൂഷണ്‍ രാഷ്ട്രീയഗൂഢാലോചനയുടെ ഇരയാകുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. വ്യവസായത്തിന്‍െറ ആവശ്യത്തിന് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ എല്ലാരേഖകളും അദ്ദേഹം കരുതാറുണ്ട്. എന്നാല്‍, ഹുസൈന്‍ മുബാറക് പട്ടേല്‍ എന്നയാളുടെ പേരില്‍ മഹാരാഷ്ട്രയിലെ സാംഗ്ളിയില്‍നിന്ന് അനുവദിച്ച പാസ്പോര്‍ട്ടാണ് ഭൂഷണിന്‍െറ കൈവശമുണ്ടായിരുന്നതെന്നാണ് പാക് അധികൃതര്‍ പറയുന്നത്.

കുല്‍ യാദവ് ഭൂഷണ്‍ കാര്‍ഗോ വ്യവസായി

ന്യൂഡല്‍ഹി: കുല്‍ യാദവ് ഭൂഷണിന് ഇറാനില്‍ കാര്‍ഗോ വ്യവസായമുണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ വെളിപ്പെടുത്തി. പാകിസ്താന്‍ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തെ ബലൂചിസ്താനില്‍ അറസ്റ്റ് ചെയ്തതിന് ഒരു തെളിവുമില്ല. യാദവ് പതിവായി പാകിസ്താന്‍ അതിര്‍ത്തിയിലെ ഇറാനിയന്‍ തുറമുഖങ്ങളായ ബന്ദര്‍ അബ്ബാസ്, ഛബഹാര്‍ എന്നിവിടങ്ങളില്‍ കപ്പലുമായി പോകാറുണ്ട്. പാകിസ്താന്‍ അതിര്‍ത്തിയില്‍ കടന്നതിനാകാം അദ്ദേഹം പിടിയിലായത്. അതിനുശേഷം അദ്ദേഹത്തെ ചാരക്കേസില്‍ കുടുക്കിയതാകാം. പാകിസ്താന്‍ അതിര്‍ത്തിയില്‍ അദ്ദേഹം ആകസ്മികമായി എത്തിയതാണോ എന്നത് അന്വേഷിക്കണം.
ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും പാകിസ്താന്‍ സഹകരിച്ചില്ളെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ നാവികസേനയില്‍നിന്ന് വിരമിച്ചശേഷം കുല്‍ യാദവ് ഭൂഷണിന് സര്‍ക്കാറുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ളെന്ന് വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.