ബി.ജെ.പി എം.പി വയോധികനെ മര്‍ദിക്കുന്ന വിഡിയോ വൈറലാകുന്നു

അഹ്മദാബാദ്: ഗുജറാത്തിലെ പോര്‍ബന്തറില്‍നിന്നുള്ള ബി.ജെ.പി എം.പി വിത്തല്‍ റദാദിയ വയോധികനെ മര്‍ദിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാജ്കോട്ട് ജില്ലയിലെ ജംകന്ദോര്‍നയില്‍ ഒരാഴ്ച മുമ്പ് റദാദിയ സംഘടിപ്പിച്ച മതപരമായ ചടങ്ങിനിടെയായിരുന്നു സംഭവം. എന്നാല്‍, സംഭവം റദാദിയ നിഷേധിച്ചു. വിഡിയോയില്‍ കാണുന്ന ആള്‍ മതചടങ്ങില്‍ അന്ധവിശ്വാസം പരത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും പുറത്തുപോകാന്‍ ആവശ്യപ്പെടുകമാത്രമാണ് താന്‍ ചെയ്തതെന്നും റദാദിയ പറഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ ഇരിക്കുകയായിരുന്ന വയോധികനടുത്തേക്ക് റദാദിയ വരുന്നതാണ് വിഡിയോയില്‍ ആദ്യം. വന്നപാടെ ഇയാളെ ചവിട്ടിവീഴ്ത്തുന്നു. വെറുതെവിടാന്‍ വയോധികന്‍ അഭ്യര്‍ഥിക്കവേ തുടര്‍ച്ചയായി അടിക്കുന്നതും കാണാം. തുടര്‍ന്ന് സാധനങ്ങള്‍ പെറുക്കിയെടുത്ത് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെടുന്നുണ്ട്.
2012ല്‍ കോണ്‍ഗ്രസിന്‍െറ എം.പിയായിരിക്കെ വഡോദരയിലെ ഒരു ടോള്‍ ബൂത്തിലെ ജീവനക്കാരനുനേരെ റദാദിയ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.