ലക്നൊ: രാജ്യത്തെ വലതു പക്ഷ തീവ്രവാദ ഭീകരതയുടെ ഭയാനകത തുറന്നു കാട്ടിയ ദാദ്രി സംഭവത്തിന് ഇന്നേക്ക് ആറു മാസം തികയുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28നാണ് ഉത്തര്‍ പ്രദേശിലെ ബിസാഡ ഗ്രാമത്തിലെ ദാദ്രിയില്‍ വീട്ടില്‍ പശു ഇറച്ചി സൂക്ഷിച്ചെന്നാരോപിച്ചാണ് അഖ്ലാഖ് എന്ന മധ്യവയസ്കനെ ഹിന്ദുത്വ വാദികള്‍ അടിച്ചുകൊല്ലുകയും ഇളയ മകന്‍ ഡാനിഷിനെ മര്‍ദ്ദിക്കുകയും ചെയ്തത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡാനിഷ് സുഖം പ്രാപിച്ചു വരികയാണ്.
സംഭവം ദേശീയ തലത്തില്‍ വന്‍ വിവാദമാവുകയും ബി.ജെ.പി ഒഴികെയുള്ള ദേശീയ നേതാക്കള്‍ ഈ ക്രൂരതക്കെതിരെ രംഗത്ത് വരികയും ചെയ്തു. ഇതിനിടെ ദാദ്രി കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് സോനു സിസോദിയക്ക് ക്ളീന്‍ ചിറ്റ് നല്‍കിയതോടെ ഇയാളുടെ മോചനത്തിനും വഴി തുറന്നിട്ടുണ്ട്. ഇതോടെ ദാദ്രി കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. കഴിഞ്ഞ മാസം കേസ് ജില്ലാ കോടതിയില്‍ നിന്നും അതിവേഗ കോടതിയിലേക്ക് മാറ്റിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.