അസം: കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ ് പ്രസിഡന്‍റ് സോണിയ ഗാന്ധി. ചായ വില്‍പ്പനക്കാരെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവരുടെ യഥാര്‍ത്ഥ സ്ഥിതി എന്താണെന്നറിയില്ല. എന്നാണ് നമ്മുടെ അചാ ദിന്‍ വരിക എന്നാണ് മോദിജിയോട് എല്ലാവരും ചോദിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത അസമില്‍ ശിവസാഗര്‍ നഗറില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.
ഭരണം തുടങ്ങി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നല്‍കിയ വാഗ്ദാനങ്ങളൊന്നും മോദിക്ക് പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. കള്ളപണം പുറത്തുകൊണ്ടുവരുമെന്ന് പറഞ്ഞ മോദി സാമ്പത്തിക ക്രമക്കേട് നടത്തിയവരെ രാജ്യം വിടാനനുവദിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കും ആദിവാസികള്‍ക്കും ബജറ്റില്‍ വേണ്ടത്ര പരിഗണന നല്‍കാത്തതിനെയും സോണിയ കുറ്റപ്പെടുത്തി
അസമില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കോണ്‍ഗ്രസ് വലിയ പങ്കാണ് വഹിച്ചത്. തരുണ്‍ ഗഗോയി സര്‍ക്കാറിന്‍െറ കീഴില്‍
അസം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ജനങ്ങളുടെ പിന്തുണയാല്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും സോണിയ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.