ന്യൂഡൽഹി: മൂന്ന് ഹൈകോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തു. കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റീസ് എ.എം. ഖാന്‍വില്‍കര്‍ എന്നിവരെയാണ് ശിപാര്‍ശ ചെയ്തത്. 15 മാസത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് കൊളീജിയത്തിന്‍റെ ശിപാർശ. നിയമകാര്യ മന്ത്രാലയത്തിന് ശിപാർശ ലഭിച്ചുവെന്നും നടപടികൾ പുരോഗമിച്ച് വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സുപ്രീം കോടതിയിലേക്കും ഹൈകോടതികളിലേക്കുമുള്ള ജഡ്ജിമാരുടെ നിയമനങ്ങൾക്കായി കൊളീജിയത്തിന് പകരം സംവിധാനം ഏർപ്പെടുത്താനുള്ള നീക്കം സുപ്രീംകോടതി ഇടപെട്ട് നേരത്തേ തടഞ്ഞിരുന്നു. തുടർന്ന് കൊളീജിയത്തിന് തന്നെ ഇതിനുള്ള അധികാരം നൽകുകയായിരുന്നു. നിയമനത്തിനുള്ള അധികാരം ജുഡീഷ്യൽ നിയമന കമീഷന് നൽകാനായിരുന്നു കേന്ദ്രസർക്കാർ തീരുമാനം. കൊളീജിയത്തിന്‍റെ അധികാരം പുനസ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ നിയമനമായിരിക്കും ഇവരുടേത്.
സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അധിക ഭാരത്തെക്കുറിച്ച് ചീഫ് ജസ്റ്റിസ് താക്കുർ വികാരാധീനനായി പ്രസംഗിച്ചതിന് പിറകെയാണ് കൊളീജിയത്തിന്‍റെ ശിപാർശ എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.