രാംദേവിനു പിന്തുണയുമായി ലാലു

ന്യൂഡല്‍ഹി:രാംദേവിന് പൂര്‍ണ്ണ പിന്തുണയുമായി ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദു യാദവ്. രാംദേവിനെതിരായ ആരോപണങ്ങള്‍ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ലാലുവിന്‍െറ പുതിയ വാദം.ആദ്യകാലത്ത് രാംദേവിനെതിരെ രൂക്ഷ ഭാഷയില്‍ ലാലു പ്രതികരിച്ചിരുന്നു.ഇപ്പോള്‍ അദ്ദേഹം രാംദേവിന്‍െറ ഉല്‍പന്നങ്ങള്‍ക്ക് മോഡലായി രംഗത്ത് വന്നിരിക്കുകയാണ്്. പതഞ്ജലി ബ്രാന്‍ഡ് നിര്‍മ്മിക്കുന്ന സ്പെഷ്യല്‍ ഗോള്‍ഡ് ക്രീം ലാലുവിന്‍െറ മുഖത്ത് തേച്ച് രാംദേവ് അതിന്‍െറ പ്രദര്‍ശനവും നടത്തി.  ഈ ക്രീമില്‍ തന്‍െറ പശുവിന്‍െറ പാലാണ് ഉപയോഗിക്കുന്നതെന്നും ലാലു പ്രസാദ്  പ്രഖ്യാപിച്ചു .ബുധനാഴ്ച്ച  രാംദേവ് ലാലുവിന്‍െറ  വീട്ടില്‍ എത്തി അദ്ദേഹത്തെ അന്തര്‍ദേശീയ യോഗാദിനത്തിലേക്ക് ക്ഷണിച്ചിരുന്നു.

രാം ദേവിന്‍െറ  ഉല്‍പന്നങ്ങള്‍  അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതാണെന്നും വൈകാതെ അതിന് അംഗീകാരം ലഭിക്കുമെന്നുംലാലു പ്രസാദ് യാദവ് പറഞ്ഞു. പല സോപ്പുകളിലും സോഡയുടെ ഉപയോഗം കൂടുതലാണ്.എന്നാല്‍ രാംദേവിന്‍െറ സോപ്പ് ഉല്‍പന്നം ആരോഗ്യത്തിനു ഗുണകരമാണെന്ന് യാദവ് കൂട്ടിച്ചേര്‍ത്തു. രാംദേവിന്‍െറ ഉല്‍പന്നങ്ങള്‍ക്കെതിരായ ഗൂഡാലോചനയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഉല്‍പന്നങ്ങളില്‍ അസ്ഥിയുടെ അംശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ആരോപണം.

പതഞ്ജലിയുടെ ഉല്‍പന്നങ്ങള്‍ കോള്‍ഗേറ്റ് ,നെസ്ലെ തുടങ്ങിയ കമ്പനികളിലേക്കും വ്യാപിപ്പിക്കുമെന്ന് രാംദേവ് അറിയിച്ചു.സുന്ദരമായ ജീവിതശൈലിക്ക് ഏറ്റവും നല്ലത് ആയുര്‍വേദ ഉല്‍പന്നങ്ങളാണെന്നും വിദേശ ഉല്‍പന്നങ്ങളില്‍ കൂടുതലും രാസവസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നും രാം ദേവ് കൂട്ടിച്ചേര്‍ത്തു. 2016-17 വര്‍ഷങ്ങളില്‍ രാംദേവിന്‍െറ കമ്പനി ലക്ഷ്യം വെക്കുന്നത് 1,0000 കോടിയാണ് ്.

നരേന്ദ്ര മോഡി സര്‍ക്കാറോട് കൂടുതല്‍ ബന്ധം സ്ഥാപിക്കുന്ന ഒരാള്‍ കൂടിയാണ് രാംദേവ്.എന്നാല്‍ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന വിഷയത്തില്‍ രാംദേവ് മൗനം പാലിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.