ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍റ് വിഷയത്തില്‍ രാജ്യസഭയില്‍ ഭരണ -പ്രതിപക്ഷ വാഗ്വാദം. സഭയില്‍ കോണ്‍ഗ്രസിനെ കുടുക്കാന്‍ ബി.ജെ.പിയും ഭരണപക്ഷ അംഗങ്ങളുടെ വാദത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങളും മുന്നിട്ടിറങ്ങിയതോടെയാണ് സഭ ബഹളത്തില്‍ മുങ്ങിയത്. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലിക്കോപ്റ്റർ ഇടപാടില്‍ സോണിയ ഗാന്ധിയുടെ പങ്കിന് തെളിവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി അറിയിച്ചു. എന്നാല്‍ കോപ്റ്റര്‍ ഇടപാടിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് കോണ്‍ഗ്രസ് സര്‍ക്കാറാണെന്നാണ് ബി.ജെ.പി എം.പി ഭൂപേന്ദ്ര യാദവ് സഭയില്‍ വാദിച്ചത്.
അതേസമയം ഇടപാടിനെക്കുറിച്ച് എത്രയും വേഗം നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ബി.എസ്.പി നേതാവ് മായാവതി പ്രതികരിച്ചു. പരസ്പരം തെറ്റായ കുറ്റാരോപണങ്ങള്‍ നടത്തിയിട്ട് കാര്യമില്ലെന്നും അതിന് ഉപോദ്ബലകമായ തെളിവ് ആവശ്യമാണെന്നും ജെ.ഡി.യു നേതാവ് ശരത് യാദവ് പറഞ്ഞു. കേസിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ സഭയില്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ അറിയിച്ചിരുന്നു. ആന്‍റണിയുടെ നേതൃത്വത്തിലാണ് വിഷയത്തെ കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.