ന്യൂഡല്‍ഹി: നടപ്പുസാമ്പത്തികവര്‍ഷം എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) 6,000 കോടിയിലേറെ രൂപ ഓഹരിവിപണിയില്‍ നിക്ഷേപിക്കുമെന്ന് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു. ഇ.പി.എഫ്.ഒയുടെ ഉന്നതാധികാരസമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അടുത്തയോഗത്തില്‍ അന്തിമതീരുമാനം കൈക്കൈാള്ളുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം സൂചികാധിഷ്ഠിത എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇ.ടി.എഫ്) ഇ.പി.എഫ്.ഒ 6,000 കോടി രൂപ നിക്ഷേപിച്ചിരുന്നു. എസ്.ബി.ഐയുടെ സെന്‍സെക്സ്, നിഫ്റ്റി ഇ.ടി.എഫുകളിലാണ് നിക്ഷേപം നടത്തിയത്. ഹ്രസ്വകാലപരിധിയില്‍ നേട്ടം കൈവരിക്കാനായില്ളെങ്കിലും ദീര്‍ഘകാലം കൊണ്ട് ലാഭമുണ്ടാക്കാനാകുമെന്നതിനാല്‍ ഇത്തവണ കഴിഞ്ഞവര്‍ഷത്തേക്കാളേറെ നിക്ഷേപം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.