അസമിലെ നാല് ഏറ്റുമുട്ടലുകള്‍ വ്യാജം; 30 ലക്ഷം നഷ്ടപരിഹാരത്തിന് വിധി

ന്യൂഡല്‍ഹി: അസമിലെ നാല് ഏറ്റുമുട്ടലുകള്‍ വ്യാജമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍. കൊല്ലപ്പെട്ട ആറുപേരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അസം സര്‍ക്കാറിനോടും പ്രതിരോധ മന്ത്രാലയത്തോടും കമീഷന്‍ ആവശ്യപ്പെട്ടു. സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളുമായി ചേര്‍ന്ന് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍  അസം പൊലീസ് നടത്തിയ നാല് ഏറ്റുമുട്ടലുകളാണ് വ്യാജമെന്ന് മനുഷ്യാവകശാ കമീഷന്‍ കണ്ടത്തെിയത്. ഇതില്‍ മൂന്ന് കേസുകളില്‍ അസം സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. നാലാമത്തെ കേസില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണം.

ഏറ്റുമുട്ടലുകള്‍ വ്യാജമല്ളെന്ന് തെളിയിക്കാന്‍ അസം സര്‍ക്കാറിനോ പ്രതിരോധ മന്ത്രാലയത്തിനോ കഴിയാതിരുന്നതിനത്തെുടര്‍ന്നാണ് നടപടി.
2008 ജൂലൈ 23ന് നഗാവ് ജില്ലയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പികു അലിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയാണ് നല്‍കേണ്ടത്. 2011 ഫെബ്രുവരി 23ന് ദിസ്പൂരിലുണ്ടായ പൊലീസ് വെടിവെപ്പില്‍ മ്രിഗങ്ക ഹസാരിക, ഹിമാന്‍ഷു ഗൊഗോയ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്‍കണം. സോനിത്പൂരില്‍ 2009 ജൂണ്‍ 22നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജ്വന്‍വം ബസുമതാരി, ഒഖോഫത് ബസുമതാരി എന്നിവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കണം. അസം സര്‍ക്കാറാണ് ഇവര്‍ക്ക് തുക നല്‍കേണ്ടത്. 2009 ജൂലൈ ഒമ്പതിന് സോനിത്പൂരില്‍ അസം പൊലീസും അസം റൈഫ്ള്‍സും നടത്തിയ വെടിവെപ്പില്‍ അബ്രാം എന്ന രോജിത് നര്‍സാരി കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിരോധ മന്ത്രാലയം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.