കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും സംയുക്തമായി ഊര്‍ജബാങ്ക് തുടങ്ങാമെന്ന ആശയം ചര്‍ച്ചക്ക്. ഇന്ത്യ-നേപ്പാള്‍ ജോയന്‍റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് ഇക്കാര്യം ചര്‍ച്ചചെയ്തത്. ഇക്കാര്യം ഇരുരാജ്യങ്ങളും നേരത്തെ ചര്‍ച്ചചെയ്തിരുന്നുവെങ്കിലും ആദ്യമായാണ് പൊതുചര്‍ച്ചയില്‍ പരിഗണിക്കുന്നത്.
നേപ്പാള്‍ പ്രസിഡന്‍റ് ബിദ്യ ദേവി ബണ്ഡാരിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതിനും നേപ്പാള്‍ അംബാസഡര്‍ ദീപ് കുമാര്‍ ഉപാധ്യായയെ തിരിച്ചുവിളിച്ചതിനും ശേഷം നടക്കുന്ന ആദ്യ ഒൗദ്യോഗിക കൂടിക്കാഴ്ചയാണിത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ വേനല്‍കാലത്ത് ഇന്ത്യയില്‍നിന്ന് നേപ്പാളിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യും. ശീതകാലത്ത് വൈദ്യുതി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ സന്ദര്‍ശിച്ചപ്പോള്‍ ഊര്‍ജവ്യാപാരം സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതാണ് ഊര്‍ജ ബാങ്കിലേക്കുള്ള വഴിതുറന്നത്.
‘ഉല്‍പാദനം ഉപഭോഗത്തെ മറികടന്നാല്‍ ഞങ്ങള്‍ ഇന്ത്യയിലേക്ക് വൈദ്യുതി ഇറക്കുമതി ചെയ്യും. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയില്‍നിന്ന് വൈദ്യുതി വാങ്ങും. ഇന്ത്യയും സമ്മതം മൂളിയതോടെ ഇക്കാര്യത്തില്‍ സങ്കീര്‍ണതയൊന്നുമില്ല. ഇതുസംബന്ധിച്ച് നിയമനൂലാമാലകള്‍ പരിഹരിക്കുകയാണ് അടുത്ത ലക്ഷ്യം’ -നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റി മാനേജിങ് ഡയറക്ടര്‍ മുകേഷ് രാജ് കഫ്ലെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.