ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് അപ്പോളോ ആശുപത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. ചികിത്സയോട് ജയലളിതയുടെ ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ട്. ശ്വാസതടസത്തിനും അണുബാധക്കുമുള്ള മരുന്നുകളാണ് ഇപ്പോൾ നൽകുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം ജയലളിതയെ നിരീക്ഷിക്കുന്നുണ്ട്. നിലവിൽ നൽകുന്ന മരുന്നുകൾ കുറച്ചുദിവസത്തേക്കു കൂടി തുടരും. പഴയ നിലയിലേക്കു മടങ്ങിവരുന്നതിനായി കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേസമയം, ജയലളിതയുടെ ആരോഗ്യസ്‌ഥിതി സംബന്ധിച്ചു പ്രചരിക്കുന്ന വാർത്തകൾ അടിസ്‌ഥാനരഹിതമാണെന്ന് നേരത്തെ പാർട്ടി വ്യക്‌തമാക്കിയിരുന്നു. ഭരണകാര്യങ്ങൾ ഇപ്പോഴും തീരുമാനിക്കുന്നത് ജയലളിതയാണെന്നും വിശ്രമിക്കാനുള്ള ഡോക്ടർമാരുടെ നിർദേശമനുസരിച്ച് മാത്രമാണ് ഇപ്പോൾ അവർ ആശുപത്രിയിൽ കഴിയുന്നതെന്നും പാർട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.