ന്യൂഡല്‍ഹി: ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ വീടുകയറി അടിച്ചുകൊന്ന കേസിലെ പ്രതിയുടെ മരണം കൊലപാതകമാണെന്നാരോപിച്ച് അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും മുഴക്കി സമരം നടത്തുന്ന ഗ്രാമീണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി. സ്ഥലം എം.പി കൂടിയായ കേന്ദ്ര ടൂറിസം-സാംസ്കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മയാണ് ദാദ്രി ബിസാഡയിലത്തെി പിന്തുണ അറിയിച്ചത്.
അഖ്ലാഖ് വധക്കേസിലെ പ്രതി രവി സിസോദിയ ചികുന്‍ഗുനിയയും മറ്റു രോഗങ്ങളും മൂലം ചൊവ്വാഴ്ച ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് മരിച്ചത്. എന്നാല്‍, കസ്റ്റഡിയിലെ മര്‍ദനമാണ് മരണകാരണമെന്നാരോപിച്ച് ഒരു കോടി നഷ്ടപരിഹാരവും രവിയുടെ വിധവക്ക് ജോലിയും നല്‍കണമെന്നും സഹതടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന ഗ്രാമീണര്‍ ഇതംഗീകരിക്കാതെ മൃതദേഹം സംസ്കരിക്കില്ളെന്ന ശാഠ്യത്തിലാണ്.
ദേശീയപതാകയില്‍ പൊതിഞ്ഞ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിരാഹാര സമരം നടത്തിവന്ന മൂന്നു സ്ത്രീകളുടെ ആരോഗ്യനില മോശമായതിനെതുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മജിസ്ട്രേറ്റ് തല അന്വേഷണം തൃപ്തികരമല്ളെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് നടപടി സ്വീകരിക്കാമെന്ന അധികൃതരുടെ നിര്‍ദേശവും തള്ളപ്പെട്ടു. വിചാരണതടവ്നേരിടുന്ന മറ്റ് 17 പേരെയും മോചിപ്പിക്കണമെന്ന ബന്ധുക്കളുടെ ആവശ്യത്തെ ന്യായീകരിച്ച് സംസാരിച്ച കേന്ദ്രമന്ത്രി, രവി മരിച്ചുവെങ്കില്‍ നമ്മുടെ മറ്റു കുട്ടികള്‍ ലോക്കപ്പില്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. മുസഫര്‍ നഗര്‍ കലാപക്കേസില്‍ കുറ്റാരോപിതനായ എം.എല്‍.എ സംഗീത് സോമും സ്ഥലത്തത്തെി ഗ്രാമവാസികളുമായി സംസാരിച്ചു. ബജ്റംഗ്ദള്‍, ഗോരക്ഷാ സേന, ഹിന്ദു ഏകതാ സമതി തുടങ്ങിയ സംഘ്പരിവാര്‍ പോഷകസംഘടനാ പ്രവര്‍ത്തകര്‍ ഡല്‍ഹിയുടെയും യു.പിയുടെയും പല ഭാഗങ്ങളില്‍നിന്ന് ദാദ്രിയിലേക്ക് എത്തിച്ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.