ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. സാമൂഹ്യ പരിഷ്കരണത്തിെൻറ പേരിൽ വ്യക്തി നിയമങ്ങൾ തിരുത്തിയെഴുതാനോ മതസ്വാതന്ത്ര്യത്തിൽ ഇടപെടാനോ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുസ്ലിം വ്യക്തി നിയമ ബോർഡ് വാദിച്ചു.
മുത്തലാഖിെൻറ സാധുത തീരുമാനിക്കേണ്ടത് സുപ്രീംകോടതിയല്ല. വിവാഹമോചനത്തിൽ ഇസ്ലാമിൽ അനുവദനീയമായ രൂപമാണ് മുത്തലാഖ്. ചോദ്യചെയ്യാവുന്ന നിയമങ്ങളുടെ പരിധിയിൽ വിശുദ്ധ വചനങ്ങൾ വരുന്നില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വിവാഹം, വിവാഹമോചനം, ജീവനാംശം എന്നിവയെല്ലാം ഒരോ മതങ്ങളിലും വ്യത്യസ്തമാണ്. ഖുർആനിൽ വിവാഹമോചനം അനഭികാമ്യമാണെങ്കിലും അവശ്യ ഘട്ടങ്ങളിൽ അനുവദീനയമാണ്. ഇസ്ലാമിെൻറ നയമനുസരിച്ച് ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടാകുേമ്പാൾ വിവാഹം അസാധുവാക്കുന്നതാണ് നല്ലതെന്നും പേഴ്സനൽ ബോർഡ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഭരണ ഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളും വ്യക്തി നിയമങ്ങളും ഏറ്റുമുട്ടുന്ന ഒരുകൂട്ടം ഹരജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിെൻറ പരിഗണനയിലാണ്. ഇൗ കേസിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്.
നേരത്തെയും ചില മുസ്ലിം സ്ത്രീകൾ മുത്തലാഖിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ദുബയിൽ ജോലിചെയ്യുന്ന ഭർത്താവ് തന്നെ ഫോണിലൂടെ വിവാഹമോചനം ചെയ്തതിനെതിരെ യുവതി കോടതിയെ സമീപിക്കുകയും മുത്തലാഖ് നിരോധിക്കണമെന്നും ഹർജി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.