തിരുവനന്തപുരം: അഴിമതി അവസാനിപ്പിക്കുക എന്നതാണ് സർക്കാർ നയമെന്നും അതനുസരിച്ചാണ് വിജിലൻസ് അന്വേഷണം നടക്കുന്നതെന്നും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. കൃത്യവും സത്യസന്ധവുമായാണ് അന്വേഷണം നടക്കുന്നത്.
വിജിലൻസ് അവരുടെ ജോലിയാണ് ചെയ്യുന്നത്. 2014ൽ ലളിതാ കുമാരി കേസിലെ സുപ്രീംകോടതി വിധി പ്രകാരം ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തി തെളിവുണ്ടെങ്കിൽ മാത്രമേ വിജിലൻസിന് കേസെടുക്കാൻ കഴിയുകയുള്ളവെന്നും അഴിമതി രഹിത കേരളത്തിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.