ആസിഡ് ആക്രമണത്തില്‍ ഡല്‍ഹി സ്വദേശിനി മരിച്ച കേസില്‍ അയല്‍ക്കാരന്‍ കുറ്റക്കാരന്‍

ആസിഡ് ആക്രമണത്തില്‍ ഡല്‍ഹി സ്വദേശിനി മരിച്ച കേസില്‍ അയല്‍ക്കാരന്‍ കുറ്റക്കാരന്‍

മുംബൈ: നാവികസേനാ ആശുപത്രിയില്‍ നഴ്സായി ജോലിയില്‍ പ്രവേശിക്കാനത്തെിയ ഡല്‍ഹി സ്വദേശിനി ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ അയല്‍ക്കാരന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടത്തെി. ശിക്ഷ ബുധനാഴ്ച വിധിക്കും. 2013ല്‍ പ്രീതി റാത്തിയാണ് ഡല്‍ഹിയില്‍നിന്ന് ട്രെയിനില്‍ ബാന്ദ്രയില്‍ വന്നിറങ്ങവെ ആസിഡ് ആക്രമണത്തിനിരയായത്. ചികിത്സക്കിടെ മരിച്ചു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം അറസ്റ്റിലായ ഡല്‍ഹി സ്വദേശി അങ്കുര്‍ പന്‍വാറിനെതിരെയാണ് പ്രത്യേക വനിതാ കോടതി ജഡ്ജി അഞ്ജു ഷെണ്ഡെ വിധി പ്രഖ്യാപിച്ചത്.

നാവികസേനയുടെ അശ്വിന്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ 2013 മേയിലാണ് പ്രീതി മുംബൈയിലത്തെിയത്. അതേ ട്രെയിനില്‍ പ്രീതിയെ പിന്തുടര്‍ന്ന അങ്കുര്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍വെച്ച് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട് ഡല്‍ഹിയിലേക്ക് മടങ്ങിയ അങ്കുര്‍ 2014ല്‍ അറസ്റ്റിലായി. പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ പ്രീതിയോടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
ആസിഡ് ആക്രമണത്തില്‍ പ്രീതിയുടെ പിതാവ് അമര്‍സിങ് സിദ്ധാരാം റാത്തി അടക്കം മറ്റ് നാലു പേര്‍ക്കുകൂടി പൊള്ളലേറ്റിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.