മദർ തെരേസക്ക്​ വിശുദ്ധ പദവി നൽകിയത്​ ആക്ഷേപാർഹം – ബി.ജെ.പി എം.പി

ന്യൂഡൽഹി: മദർ തെരേസയുടെ വിശുദ്ധ പദവിയെ രൂക്ഷമായി വിമർശിച്ച്​ ബി.ജെ.പി എം.പി സുധീർ ഗുപ്​ത. മദർ തെരേസക്ക്​ വിശുദ്ധ പദവി നൽകിയത്​ ​ അധിക്ഷേപാർഹമാണെന്ന് എം.പി കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ മന്ദ്​സൗർ മണ്ഡലത്തിലെ ലോകസഭാംഗമാണ്​ സുധീർ ഗുപ്​ത.

മദർ തെരേസ  ഒരുപാട്​ കുട്ടികളെ അവരുടെ സമ്മതമില്ലാതെ ക്രിസ്​ത്യൻ മതത്തിലേക്ക്​ മതപരിവർത്തനം നടത്തിയിട്ടുണ്ടെന്ന്​  എം.പി വിമർശിച്ചു. മതപരിവർത്തനത്തിന്​ മുമ്പ്​ അവരുടെ അനുവാദം വാങ്ങിച്ചിട്ടില്ല. ഒരു രേഖയുമില്ലാതെയാണ്​ മതപരിവർത്തനമെന്നായിരുന്നു എം.പി യുടെ  രൂക്ഷ വിമർശം. സാമൂഹ്യ പരിഷ്​കരണത്തിന്​ വേണ്ടി പ്രവർത്തിക്കുന്ന ഒരുപാട്​ പ്രവർത്തകരുണ്ട്​. എന്നാൽ അതി​െൻറ പേരിൽ പദവി ആഗ്രഹിക്കുന്നത്​ ആക്ഷേപാർഹമാണെന്ന്​ എം.പി പറഞ്ഞു.

നേരത്തെ മാർക്കണ്ഡേയ കട്​ജു മദർ തെരേസയെ രൂക്ഷമായി വിമർശിച്ചിരുന്നു. മദർ തെരേസ പൊങ്ങച്ചക്കാരിയും തട്ടിപ്പുകാരിയും മത​​ഭ്രാന്തിനടിമയുമാണെന്നായിരുന്നു കട്​ജുവി​െൻറ വിമർശം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.