പ്രണബിനും അറിയില്ലായിരുന്നു; രാഷ്ട്രപതി ഭവന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്

ന്യൂഡല്‍ഹി: രാഷ്ട്രപതിയാകുന്നതുവരെ രാഷ്ട്രപതി ഭവനെക്കുറിച്ച് പ്രണബ് മുഖര്‍ജിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല.ഇതേക്കുറിച്ച് അറിയാനുള്ള ആകാംക്ഷകൊണ്ട് തന്‍െറ മകളെ സത്യപ്രതിജ്ഞക്കു രണ്ടു ദിവസം മുമ്പ് രാഷ്ട്രപതിഭവനിലേക്ക് അയക്കുക പോലുമുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി. രാഷ്ട്രപതി ഭവനില്‍ നടന്ന ‘ഇന്‍ റെസിഡന്‍സ്’ പരിപാടിയിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാള്‍, അശോക ഹാള്‍, ഒൗദ്യോഗിക വിരുന്നിന് ഉപയോഗിക്കുന്ന ബാങ്ക്വിറ്റ് ഹാള്‍ എന്നിവയുടെ പ്രവര്‍ത്തനം വിശദീകരിച്ച പ്രണബ് മുഖര്‍ജി ബ്രിട്ടീഷ് വൈസ്രോയിമാര്‍ താമസിച്ച സ്ഥലമാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് വ്യക്തമാക്കി.

അഞ്ചല്ല, 15 വര്‍ഷമെടുത്താലും വായിച്ചുതീര്‍ക്കാന്‍ കഴിയാത്ത ഗ്രന്ഥശേഖരമുള്ളതാണ് രാഷ്ട്രപതി ഭവനിലെ ലൈബ്രറിയെന്ന് വായനയോടു അഭിനിവേശം പുലര്‍ത്തുന്ന മുന്‍ കോളജ് അധ്യാപകന്‍ കൂടിയായ പ്രണബ് ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ഭവനിലെ മ്യൂസിയം അടുത്ത മാസം രണ്ടിനു പ്രവര്‍ത്തനം തുടങ്ങും.
രവീന്ദ്രനാഥ ടാഗോറിനെ കുറിച്ചും 19ാം നൂറ്റാണ്ടില്‍ ബംഗാളില്‍ നടന്ന നവോത്ഥാനത്തെ കുറിച്ചും പുസ്തകമെഴുതുന്ന ബംഗാളി എഴുത്തുകാരന്‍ രഞ്ചന്‍ ബാനര്‍ജിയായിരുന്നു ‘ഇന്‍ റെസിഡന്‍സ്’ പരിപാടിയിലെ അതിഥി. ഐ.ഐ.ടികളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ഥികളുള്‍പ്പെടെ 140 പേര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.