ഷഹാബുദ്ദീന്‍െറ ജാമ്യം; ബിഹാര്‍ സര്‍ക്കാര്‍ നാടകം കളിക്കുന്നുവെന്ന് പ്രതിപക്ഷം

പട്ന: ആര്‍.ജെ.ഡി മുന്‍ എം.പി മുഹമ്മദ് ഷഹാബുദ്ദീന് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചതോടെ നിതീഷ്കുമാര്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി പ്രതിപക്ഷം രംഗത്ത്. ജാമ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് ബി.ജെ.പി നേതാവ് സുശീല്‍കുമാര്‍ മോദി ആരോപിച്ചു.
കഴിഞ്ഞദിവസം ആര്‍.ജെ.ഡി നേതാവ് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദേവ് രഞ്ജന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കോടതി പരിസരത്തത്തെിയിരുന്നു. സംസ്ഥാനത്ത് ശനിയാഴ്ച ദണ്ഡനാജ്ഞ ദിനമായി ആചരിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ മംഗള്‍ പാണ്ഡെ പറഞ്ഞു. ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയാണ് ജാമ്യം ലഭിക്കുന്നതിന് കാരണമായത്. വിവിധ കേസുകളിലായി കീഴ്കോടതികളില്‍നിന്ന് ഷഹാബുദ്ദീന് ലഭിച്ച ജാമ്യം ഉയര്‍ന്ന കോടതികളില്‍ സര്‍ക്കാര്‍ എതിര്‍ക്കാതിരിക്കുന്നതെന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും സുശീല്‍കുമാര്‍ മോദി ചൂണ്ടിക്കാട്ടി.

നിയമം നിയമത്തിന്‍െറ വഴിക്കെന്ന് നിതീഷ്കുമാര്‍
ന്യൂഡല്‍ഹി: ഷഹാബുദ്ദീന്‍ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിയമം നിയമത്തിന്‍െറ വഴിക്ക് പോകുമെന്ന്  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞു. ജാമ്യം ലഭിച്ചത് നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് നിതീഷ്കുമാര്‍ പ്രതികരിച്ചത്. ആര്‍.ജെ.ഡി നേതാക്കളുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല. ഹൈകോടതി നല്‍കിയ ജാമ്യം റദ്ദാക്കുന്നതിന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. എങ്കിലും ജെ.ഡി.യു സര്‍ക്കാറിന്‍െറ സഖ്യകക്ഷിയായ ആര്‍.ജെ.ഡിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നിതീഷ്കുമാര്‍ സര്‍ക്കാറിന് താല്‍പര്യമില്ളെന്നാണ് സൂചന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.