പാകിസ്താനുമായി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന്​​ ബി.സി.സി​.െഎ

കോഴിക്കോട്: ഉറി ഭീകരാക്രമണത്തി​​െൻറ പശ്​ചാത്തലത്തിൽ പാകിസ്​താനുമായി ക്രിക്കറ്റ്​ മത്സരത്തിനില്ലെന്ന്​​ ബി.സി.സി.​െഎ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ അനുരാഗ്​ താക്കൂർ. തൽകാലം പാകിസ്​താനുമായുള്ള ക്രിക്കറ്റ്​ മത്സരം പരിഗണനയിലില്ല. സൈനികരുടെ ജീവനേക്കാൾ വലുതല്ല ക്രിക്കറ്റ്​. ഈ വർഷം പാക്കിസ്താനുമായി ക്രിക്കറ്റ് മൽസരം ഷെഡ്യൂൾ ചെയ്തിട്ടില്ല. ഇനി ഷെഡ്യൂൾ ചെയ്താലും മൽസരത്തിന് ഇന്ത്യ തയാറല്ലെന്നുംപാകിസ്​താ​​െൻറ ഭീകരമുഖം ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. അതിൽ ഒരു പരിധിവരെ വിജയിക്കാൻ ഇന്ത്യക്ക്​ കഴിഞ്ഞിട്ടുണ്ടെന്നും താക്കൂർ പറഞ്ഞു.

 കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിനെത്തിയ താക്കൂർ ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുരില്‍ നിന്നുള്ള ബി.ജെ.പി.യുടെ ലോക്‌സഭാംഗവും യുവമോര്‍ച്ച ദേശീയാധ്യക്ഷനുമാണ്​. സെപ്തംബര്‍ പതിനെട്ടിന് ജമ്മു– കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തില്‍ പതിനെട്ട് സൈനികരും നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു.

 

 

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.