മുസഫർപൂർ: ബിഹാറിലെ മുസഫർ പൂരിൽ സംസ്ഥാന സർക്കാറിെൻറ കീഴിലുള്ള അഭയകേന്ദ്രത്തിൽ 21 പെൺകുട്ടികൾ ലൈംഗിക പീഡിനത്തിനിരയായി. എന്നാൽ സംഭവം പുറത്തറിയിക്കാതെ സർക്കാർ മൂടിവെച്ചുവെന്നാണ് റിപ്പോർട്ട്. പീഡനത്തിനിരയായ പെൺകുട്ടികളുമായി അഭിമുഖം നടത്തി ടാറ്റ ഇൻസ്റ്റിറ്റ്യൂട് ഒാഫ് സോഷ്യൽ സയൻസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അഭയേകന്ദ്രം ജീവനക്കാർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടികൾ നൽകിയ മൊഴി. ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ഒരു പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി മർദിച്ച് കൊന്ന് കത്തിച്ചുവെന്നും മൃതദേഹം അഭയേകന്ദ്രത്തിെൻറ മുറ്റത്തു തന്നെ കുഴിച്ചു മൂടിയെന്നും മൊഴിയുണ്ട്. മൊഴി പുറത്തുവന്നതിനെ തുടർന്ന് െപാലീസ് അഭയ കേന്ദ്രത്തിെൻറ മുറ്റം കുഴിച്ച് പരിശോധന തുടങ്ങി.
പീഡനവുമായി ബന്ധപ്പെട്ട് ജില്ലാ അധികാരികളിലൊരാൾ നേരത്തെ പിടിയിലായതായി പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയിൽ 16 പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ അവസ്ഥ വ്യക്തമല്ല. 44 പെൺകുട്ടികളാണ് കേന്ദ്രത്തിൽ അന്തേവാസികളായുള്ളത്. പ്രതികളിൽ പലരേയും പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്നവർക്കായി ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും പൊലീസ് പറഞു.
സംഭവത്തിൽ നിതീഷ് കുമാർ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. മുസഫർപുർ അഭയകേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത 40 പെൺകുട്ടികളെ രാഷ്ട്രീയക്കാരും അഭയകേന്ദ്രം ജീവനക്കാരും തുടർച്ചയായി പീഡനത്തിനിരയാക്കുന്നുവെന്ന കാര്യം മാർച്ച് മാസം മുതൽ തന്നെ സർക്കാറിന് അറിയാമായിരുന്നു. പല പെൺകുട്ടികൾക്കും നിർബന്ധിത ഗർഭഛിദ്രത്തിന് വിേധയരാകേണ്ടി വന്നു. സർക്കാർ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, സംഭവം മൂടിെവക്കുകയും ചെയ്തുവെന്ന് തേജസ്വി ആരോപിച്ചു.
സംഭവം വിവാദമാതയതോടെ അഭയേകന്ദ്രത്തിൽ കഴിയുന്ന 44 പെൺകുട്ടികളിൽ 14പേരെ മധുബനിയിലെ കേന്ദ്രത്തിലേക്കും 14 പേരെ മൊകാമയിലേക്കും 16പേരെ പാട്നയിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.