ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമത്തിനിടെ ബോംബേറിലാണ് 22കാരൻ അക്രം ഖാന് വലതു കൈ നഷ്ടമായത്. ഓൾഡ് മുസ്തഫാബാദ് സ്വദേശിയാണ് അക്രം. ഫെബ്രുവരി 24ലെ കലാപത്തിൽ മുറിവേറ്റുവെന്നും ഭാവിയിൽ ഇയാൾക്ക് ഒന്നിലേറെ ശസ്ത്രക്രിയകൾ വേണ്ടി വരുമെന്നുമായിരുന്നു മെഡിക്കൽ റിപ്പോർട്ട്. എന്നിട്ടും ഡൽഹി പൊലീസ് കേസെടുത്തിരിക്കുന്നതാകട്ടെ വാഹനാപകടത്തിൽ പരിക്കേറ്റതിന്.
വലതു കൈക്ക് പുറമെ, ഇടതു ൈകയുടെ ഒരു വിരലും നഷ്ടമായി. ഫെബ്രുവരി 25ന് ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അക്രം ഖാെൻറ കൈ ഇവിടെവെച്ച് മുറിച്ചുമാറ്റുകയായിരുന്നു. എന്നാൽ, ശാസ്ത്രി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അമിത വേഗത്തിൽ വാഹനമോടിച്ചു, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപായം വരുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളുമാണ് അക്രം ഖാനെതിരെ ചുമത്തിയിരിക്കുന്നത്.
വസ്ത്രനിർമാണ തൊഴിലാളിയായ അക്രം തലേന്ന് തൊഴിലിടത്തിലേക്ക് വീട്ടിൽനിന്ന് പുറപ്പെട്ടതായിരുന്നു. ഭജൻപുർ മസാറിൽ എത്തിയപ്പോൾ തനിക്കുനേരെ ഹിന്ദുക്കളുടെ സംഘം പാഞ്ഞടുത്തുവെന്നും ആക്രമിച്ചുവെന്നും അക്രം പറയുന്നു.
ജീവനും കൊണ്ട് ഓടിയ യുവാവിെൻറ തൊട്ടരികിൽ ബോംബ് വീണ് പൊട്ടുകയായിരുന്നു. ബോധരഹിതനായി വീണ താൻ പിന്നീട് കണ്ണു തുറന്നപ്പോൾ മെഹർ ആശുപത്രിയിൽ ആയിരുന്നു. അവിടെനിന്ന് ജി.ടി.ബി ആശുപത്രിയിലേക്ക് മാറ്റി. തങ്ങൾ അവിടെെയത്തിയപ്പോൾ മൊഴി നൽകാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അക്രമെന്നും അതിനാൽ മെഡിക്കോ- ലീഗൽ കേസ് ആയി എടുത്ത് അപകടത്തിൽ സംഭവിച്ച പരിക്കായി എഫ്.ഐ.ആർ ഇടുകയായിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത ഓഫിസർ പറഞ്ഞു.
എന്നാൽ, മൊഴിയെടുക്കാൻ വന്നുവെന്ന പൊലീസിെൻറ വാദം കള്ളമാണെന്ന് അക്രം പറഞ്ഞു. മുറിവ് അൽപം ഭേദമായപ്പോൾ മൊഴി റെക്കോഡ് ചെയ്ത് മുസ്തഫ ബാദിലെ പൊലീസ് ബൂത്തിലേക്ക് അയച്ചുകൊടുത്തിരുന്നുവെന്നും യുവാവ് പറയുന്നു.
കൈ നഷ്ടപ്പെട്ടതോടെ തൊഴിലെടുക്കാൻ പറ്റാതായിരിക്കുകയാണ്. പരസഹായം കൂടാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ അമ്മാവനൊപ്പമാണ് കഴിയുന്നത്. മൊഴിയെടുക്കാതെ കേസ് വഴിതിരിച്ചുവിടാനാണ് പൊലീസ് ശ്രമമെന്ന് ഖാെൻറ അഭിഭാഷകൻ മെഹമൂദ് പ്രാച പറയുന്നു. ഇത് ക്രിമിനൽ നടപടിയാണെന്നും ഡൽഹി കലാപത്തിലെ ഇരകൾക്കുവേണ്ടി പോരാട്ടം നടത്തുന്ന പ്രാച കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.