തീർഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തീർഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തരകാശിയിൽ ഞായറാഴ്ചയാണ് സംഭവം. മധ്യപ്രദേശിലെ പന്നയിൽ നിന്നും 28 യാത്രക്കാരുമായി പ്രമുഖ തീർഥാടന കേന്ദ്രമായ യമുനോത്രിയിലേക്ക് പോയ ബസാണ് മറിഞ്ഞത്.

എൻ.എച്ച് 94ൽ ദംത മേഖലയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ റിഖാവു ഖദ്ദിന് സമീപമാണ് അപകടമുണ്ടായതെന്ന് ഉത്തരകാശി ജില്ല ദുരന്തനിവാരണ ഓഫീസർ ദേവേന്ദ്ര പട്‌വാൾ പറഞ്ഞു. ഉത്തരാഖണ്ഡ് പൊലീസും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിന്റെ റെസ്‌ക്യൂ സംഘവും ഉടൻ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമിയും തിങ്കളാഴ്ച അപകടസ്ഥലം സന്ദർശിക്കും.


Tags:    
News Summary - 25 Killed After Bus Carrying Pilgrims Falls Into Gorge In Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.