ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ നിയമസഭ ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന കലാപത്തിൽ 25 പേർ മരിക്കുകയും 7000ത്തിലേറെ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടതായും വസ്തുതാന്വേഷണ സംഘം റിപ്പോർട്ട്് . സിക്കിം ഹൈകോടതി റിട്ട ചീഫ് ജസ്റ്റിസ് പെർമോദ് കോഹ്ലി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് കലാപപ്രദേശത്തെ ജനങ്ങളെ കണ്ട് തയാറാക്കിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിക്ക് കൈമാറിയത്. രണ്ട് റിട്ട. െഎ.എ.എസുകാരും ഒരു റിട്ട ഐ.പി.എസുകാരനും ഉൾപ്പെട്ടതാണ് അഞ്ചംഗ സമിതി.
നീതിക്കായുള്ള മുറവിളി എന്ന പേരിലൊരു സംഘടനയുണ്ടാക്കിയാണ് ഇവർ വസ്തുതാന്വേഷണത്തിനിറങ്ങിയത്. റിേപ്പാർട്ടിലെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും റിപ്പോർട്ട് പരിശോധിച്ച് സമിതിയുടെ ശിപാർശകൾ നടപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
മേയ് രണ്ടിനുണ്ടായത് യാദൃച്ഛിക കലാപമല്ല, മറിച്ച് മുന്നൊരുക്കത്തോടെയുള്ള ആക്രമണമാണെന്നാണ് സമിതിയുടെ കണ്ടെത്തൽ. 16 ജില്ലകളെയാണ് കലാപം ബാധിച്ചത്. പലർക്കും നാട് വിടേണ്ടി വന്നു. നൂറുകണക്കിനു പേർക്ക് അയൽ സംസ്ഥാനങ്ങളിൽ അഭയം തേടേണ്ടി വന്നു. രാഷ്ട്രീയ വിരോധത്തിനൊപ്പം ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് ആ ദിവസങ്ങളിൽ ഉണ്ടായതെന്നാണ് റിപ്പോർട്ടിലുള്ളത്. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ കടമയും കർത്തവ്യവും മറന്നു. അതിന് കാരണക്കാരായ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നാണ് സമിതിയുടെ ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.