ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 25 രോഗികൾ മരിച്ചുവെന്ന് അറിയിച്ച് ഡൽഹിയിലെ ഗംഗാ റാം ആശുപത്രി. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് ആശുപത്രി ഇക്കാര്യം അറിയിച്ചത്. രണ്ട് മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാണ് ബാക്കിയുള്ളതെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഓക്സിജൻ സ്റ്റോക്ക് കുറയുന്നത് 60ഓളം രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25 രോഗികൾ മരിച്ചു. രണ്ട് മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാണ് ബാക്കിയുള്ളത്. വെന്‍റിലേറ്ററുകളിൽ പലതും ശരിയായി പ്രവർത്തിക്കുന്നില്ല. 60ഒാളം രോഗികളുടെ ജീവൻ അപകടത്തിലാണ്. അടിയന്തര ഇടപെടലുണ്ടാവണമെന്ന് ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ അഭ്യർഥിച്ചു.
എത്രയും പെട്ടെന്ന് ഓക്സിജൻ ആശുപത്രിയിൽ എത്തിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഡൽഹിയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നായ ഗംഗാറാമിൽ 500ഓളം കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.