എന്താണ്​ 2ജി സ്​പെക്​ട്രം അഴിമതി

ന്യൂഡൽഹി: മൊബൈൽ കമ്പനികളുടെ പ്രവർത്തനത്തിനാവശ്യമായ 2ജി സ്​പെക്​ട്രം വിൽപ്പനയിലെ അഴിമതിയതാണ്​ 2ജി സ്​പെക്​ട്രം അഴിമതി. ഒന്നാം യു.പി.എ കാലത്താണ്​ അഴിമതി നടന്നത്​. 

സ്​പെക്​ട്രം വിതരണത്തിന്​ ലേലം നടത്തിയില്ല. ആദ്യം അപേക്ഷിക്കുന്നവർക്ക്​ ആദ്യം എന്ന നിലയിൽ സ്​പെക്​ട്രം വിതരണം നടത്തി എന്നതാണ്​ ആരോപണം. ലേലം നടന്നിരുന്നെങ്കിൽ 176379 കോടി രൂപ ലാഭം ലഭിക്കുമായിരുന്നുവെന്ന്​ കൺട്രാളർ ആൻറ്​ ഒാഡിറ്റർ ജനറൽ റിപ്പോർട്ട്​ പറയുന്നു. 

2ജി സ്​പെക്​ട്രവുമായി ബന്ധപ്പെട്ട്​ നിയമ- ധനകാര്യ മന്ത്രാലയങ്ങളുടെ മുന്നറിയിപ്പുകളും ഉപദേശങ്ങളും ടെലികോം മന്ത്രിയായിരുന്ന എ.രാജ മറികടന്നുവെന്നും  സി.എ.ജി റിപ്പോർട്ട്​ പറയുന്നു. 
 

Tags:    
News Summary - 2G Spectrum Sacm - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.