ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമത്തിൽ െപാലീസ് അന്യായമായി പ്രതിചേർത്ത് അറസ്റ്റു ചെയ്ത മൂന്നു പേർക്ക് 10 മാസത്തിനുശേഷം ഡൽഹി ഹൈകോടതി ജാമ്യം നൽകി. എൻ.ഡി.ടി.വിയുടെ വിഡിയോ ദൃശ്യങ്ങളാണ് ജുനൈദ്, ചാന്ദ് മുഹമ്മദ്, ഇർഷാദ് എന്നിവർക്ക് തുണയായത്.
അക്രമത്തിനിടെ, ശാഹിദ് എന്നയാൾ വെടിയേറ്റു കൊല്ലപ്പെട്ടതിനാണ് ഇവരെ െപാലീസ് അറസ്റ്റ് ചെയ്തത്. ചാന്ദ്ബാഗിലെ സപ്തർഷി കെട്ടിടത്തിെൻറ മുകളിൽവെച്ചാണ് ശാഹിദിന് െവടിയേൽക്കുന്നത്. ഈ കെട്ടിടത്തിെൻറ മുകളിലുണ്ടായിരുന്ന ജുനൈദ്, ചാന്ദ് മുഹമ്മദ്, ഇർഷാദ് എന്നിവർ വെടിവെച്ചെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ, എതിർവശത്തെ മോഹൻ നഴ്സിങ് ഹോം കെട്ടിടത്തിെൻറ മുകളിൽനിന്നുണ്ടായ വെടിവെപ്പിനെ തുടർന്നാണ് ശാഹിദ് കൊല്ലെപ്പട്ടതെന്ന് എൻ.ഡി.ടി.വി വിഡിയോ ദൃശ്യങ്ങളിൽനിന്നും വ്യക്തമാകുന്നുണ്ട്. വിഡിയോ ദൃശ്യങ്ങൾ കണ്ട കോടതി മോഹൻ നഴ്സിങ് ഹോമിൽനിന്നുള്ള വെടിവെപ്പ് അവഗണിച്ചുകൊണ്ട് ഒരു വശത്തെ കെട്ടിടങ്ങളിൽനിന്നുള്ള െവടിവെപ്പ് മാത്രമാണ് പൊലീസ് അന്വേഷിച്ചതെന്ന് ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കുകയായിരുന്നു.
മോഹൻ നഴ്സിങ് ഹോമിെൻറ മുകളിൽനിന്ന് ഹെൽമറ്റ് ധരിച്ച ഒരാൾ െവടിവെക്കുന്നതായി എൻ.ഡി.ടി.വി പ്രൈംടൈം അവതാരകനായ രവീഷ് കുമാർ പറയുന്നതും തൂവാലകൊണ്ട് മുഖംമറച്ച ആയുധധാരിയായ ഒരാൾ കൂടെയുള്ളതും വിഡിയോയിൽ വ്യക്തമാണെന്നും എന്നാൽ െപാലീസ് ഒരു ഭാഗത്തെ കെട്ടിടത്തിൽ മാത്രമാണ് അന്വേഷണം കേന്ദ്രീകരിച്ചതെന്നും ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് കുറ്റപ്പെടുത്തി. കലാപത്തിനിടെ, സ്വന്തം സമുദായത്തിൽപെട്ട ഒരാൾക്കുനേരെ വെടിയുതിർത്തു എന്നു പറയുന്നത് അവിശ്വസനീയമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.