മുങ്കാർ: ബിഹാറിലെ മുങ്കാറിൽ കളിച്ചു കൊണ്ടിരിക്കെ മൂന്നു വയസുകാരി തുറന്നു കിടന്ന കുഴൽക്കിണറിൽ വീണു. 110 അടി താഴ്ചയിലുള്ള കുഴൽക്കിണറിലാണ് സന്നോ എന്ന മൂന്നു വയസുകാരി വീണത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് പിന്നീട് കുഴൽ ക്കിണറിനായി എടുത്ത കുഴിയിൽ വീണത്. കുഴിയിൽ 110 അടി താഴ്ചയിൽ തങ്ങി നിൽക്കുന്ന കുട്ടിക്ക് ഒാക്സിജൻ എത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന തലവൻ സഞ്ജീവ് കുമാർ പറഞ്ഞു. കുട്ടി കൂടുതൽ താഴേക്ക് വീഴാതിരിക്കാൻ ദണ്ഡുകൾ െവച്ച് തടഞ്ഞിട്ടുണ്ടെന്നും കുട്ടിയെ രക്ഷിക്കാൻ നാലു മണിക്കൂറിലേറെ സമയം ഇനിയും എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസങ്ങൾക്ക് മുമ്പ് അങ്കുൽ ജില്ലയിൽ രാധ എന്ന മൂന്നു വയസുകാരിയും കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണിരുന്നു. 50 മീറ്റർ താഴ്ചയിലുള്ള കിണറിൽ വീണ കുട്ടിയെ നാട്ടുകാരുടെ സഹായത്തോടെ ഒഡീഷ ദുരന്ത നിവാരണ സേന രക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.