തെരഞ്ഞെടുപ്പ് സംഘർഷം; മാതാവിനൊപ്പം ജയിലിലായ മൂന്നു വയസ്സുകാരി മരിച്ചു, പ്രതിഷേധം

കലബുറഗി: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാരുടെ സംഘർഷത്തിൻെറ പേരിലുണ്ടായ അറസ്റ്റിൽ മാതാവിനൊപ്പം ജയിലിലായ മൂന്നു വയസ്സുകാരി മരിച്ചു. സംഭവത്തിൽ കർണാടകയിൽ കടുത്ത പ്രതിഷേധം ഉയർന്നു. ജയിലിൽവെച്ച് ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ജുവാർഗി താലൂക്കിലെ ജൈനപൂർ ഗ്രാമത്തിൽ ഡിസംബർ 31നാണ് പെൺകുട്ടി അറസ്റ്റിലായത്. പെൺകുട്ടിയുടെ കോൺഗ്രസ് അനുഭാവമുള്ള കുടുംബം ബി.ജെ.പി അനുഭാവികളായ മറ്റൊരു കുടുംബവുമായി സംഘർഷമുണ്ടാകുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പെൺകുട്ടിയുടെ കുടുംബത്തിലെ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടയിലാണ് മൂന്നു വയസ്സുകാരിയെയും ജെവാർഗി പൊലീസ് സ്റ്റേഷനിലെ ജയിലിലായത്.

രണ്ടും സംഘങ്ങൾക്കുമെതിരെ കേസെടുത്തെങ്കിലും ബി.ജെ.പി അനുഭാവികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചുവെന്ന് ആരോപണമുണ്ട്.

ശനിയാഴ്ച പെൺകുട്ടി മരിച്ച ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് മുന്നിൽ നൂറുകണക്കിന് പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കലബുര്‍ഗി എസ്പി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.