ന്യൂഡൽഹി: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ 30 പേരെ പാട്യാല ഹൗസ് കോടതി മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്ച പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്തായിരുന്നു പ്രതിഷേധം. സ്ത്രീകളടക്കം ഇതിൽ പങ്കാളികളായിരുന്നു.
ബി.ജെ.പി നേതാക്കൾ നടത്തിയ പ്രവാചക വിരുദ്ധ പരാമർശങ്ങളെ തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആളുകൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് ഉവൈസിക്കെതിരെ കേസെടുത്തത്. ഉവൈസിക്ക് പുറമെ വിവാദ പരാമർശം നടത്തിയ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ, യതി നരസിംഹാനന്ദ് തുടങ്ങി നിരവധി പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.